ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ചുടുകാറ്റ് തോമസിൻ്റെ മുഖത്ത് മെല്ലെ തലോടി. ഒരു സ്വപ്നത്തിൽ നിന്നും എഴുന്നേറ്റ പോലെ അവൻ മുറിക്കുള്ളിലേക്ക് കടന്നു ചെന്നു. അവൻ്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു, കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മെല്ലെ ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു. സുഹൃത്ത് രാജേഷ് അവൻ്റെ തോളിൽ തട്ടി വിളിച്ചു. ഈറനണിഞ്ഞ കണ്ണുകളോടെ തോമസ് രാജേഷിനെ നോക്കി. നിനക്ക് എന്ത് പറ്റിയെടാ? ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞു, നാട്ടിൽ നിന്നും അനിയത്തിയുടെ കൂട്ടുകാരി വിളിച്ചിരുന്നു. ആശുപത്രിയിൽ രോഗികൾക്കു പിന്നാലെ ഓടി നടന്നിരുന്ന അനിയത്തിയേയും ആ മഹാമാരി കീഴടക്കിയിരിക്കുന്നു. തലയിൽ കൈ വച്ച് അവൻ ഉറക്കെ കരയാൻ തുടങ്ങി. കരച്ചിലിനിടയിൽ എടാ.... നിനക്കറിയ്വോ? പപ്പയും മമ്മിയും മരിച്ചതിനു ശേഷം അവളെ ഹോസ്റ്റലിലാക്കി. വളരെ ശുചിത്വം പാലിക്കുന്നവളായിരുന്നു എൻ്റെ ടീന. ആർക്കും പകരാതിരിക്കാൻ അവൾ ഏറെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവൾക്ക്......... എന്നെ വല്യ ഇഷ്‌ടായിരുന്നു. ഒരു പക്ഷെ എന്നെ കാണുന്നത് തന്നെ അവളുടെ രോഗത്തിന് ശമനമുണ്ടാക്കിയേക്കാം. രാജേഷ് പറഞ്ഞു, ശരിയായിരിക്കാം. എന്നാൽ നമ്മളെപ്പോലെയുള്ള പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എത്താൻ സാധിക്കും? ഈ മണലാരണ്യത്തിൽ നിന്ന് എങ്ങനെ രക്ഷപെടും? കൊറോണ കേരളത്തെ സാരമായി ബാധിച്ചേക്കാം..... കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് തോമസ് അലറി. ഓഖിയെയും, പ്രളയത്തെയും,നിപയെയും തോൽപ്പിച്ച വരാണ് നമ്മൾ. കേരളീയർ ഒരിക്കലും ശുഭാപ്തി വിശ്വാസത്തെ കൈവെടിയാൻ പാടുള്ളതല്ല. എടാ ഞാനൊന്ന് അന്വേഷിക്കട്ടെ....... നീ സമാധാനമായിരിക്ക്. ഇത്രയും പറഞ്ഞ് രാജേഷ് പുറത്തിറങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്നു. തുറന്നു നോക്കിയപ്പോൾ രാജേഷ് ആഹ്‌ളാദത്തോടെ മുറിയിലേക്ക് കയറി. വേഗം എല്ലാം പെട്ടിക്കുള്ളിൽ നിറച്ചു കൊള്ളൂ. നമ്മൾ ഒരിടത്തേക്ക് യാത്ര പോവുകയാണ്. തോമസ് ആകാംക്ഷയോടെ ചോദിച്ചു. ഇപ്പോഴോ! എവിടേക്ക്? രാജേഷ് അഭിമാനത്തോടെ പറഞ്ഞു, ദൈവം ഒരിക്കലും കൈവിടാത്ത നമ്മുടെ സ്വന്തം നാട്ടിലേക്ക്........’’

വിജയ് മാധവ് ഒ. എസ്
9 B ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം