ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊവിഡ്19:ജനങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്19:ജനങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും സമൂഹത്തിൽ കാണുന്നുണ്ട്, അത്തരത്തിൽ ഒരു വലിയ അവിശ്വസനീയമായ ഒരു മാറ്റം കാണുന്നത് ആരോഗ്യ മേഖലയിലാണ്.പഞ്ച നക്ഷത്ര ആശുപത്രികളിൽ ബിസിനസ് 20 ശതമാനത്തിൽ താഴെ ആണെന്നാണ് പറയുന്നത്.അതുകൊണ്ട് തന്നെ ചില ആശുപത്രികൾ കൊവിഡിനു വേണ്ടി വിട്ടു കൊടുക്കാനും തയ്യാറായി.മീറ്ററുകളോളം ക്യൂ നിന്ന ആർക്കും സ്കാനിംഗും ചെക്കപ്പും ഒന്നുമില്ലാതെ മാസങ്ങൾ കടന്നു പോയി.ഒരു ചെറിയ കാര്യങ്ങൾക്ക് ഡോക്ടറെ കാണുന്നത് പോലും ഇല്ലാതായി. സത്യത്തിൽ ചെറിയ കാര്യങ്ങൾക്ക് പോലും ഡോക്ടറെ കാണുന്നതും മരുന്ന് കഴിക്കുന്നതും നമുക്കൊരു ആഘോഷം ആയിരുന്നു. ആ ആഘോഷവും കൊറോണ കൊണ്ട് പോയി.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ 60 മുതൽ 75 ശതമാനം വരെ കുറഞ്ഞു. വാഹനാപകടങ്ങൾ 5 ശതമാനത്തിൽ താഴെയെ ഉള്ളൂ. മോഷണം, </പിടിച്ചുപെറി,കൊലപാതകം,സ്ത്രീപീഢനം, എന്നിവ നന്നേ കുറവ്. നാം നന്നാവാൻ ഒരു അണു മതിയെന്ന് ചുരുക്കം. 1000 വും 2000 വും പേർക്ക് വെച്ചുവിളംബി, അവസാനം ഉണ്ടാക്കിയതൊക്കെ കുഴി കുത്തി മൂടിയും നടത്തിയ കല്യാണം 4ഉം 5ഉം പേരിൽ ഒതുക്കി ലളിതമാക്കാനും നമുക്കറിയാം. പാലുകാച്ചൽ, പെണ്ണുകാണൽ, നൂലുകെട്ട്, പിറന്നാൾ വരെ ആഘോഷമാക്കിയ മലയാളികൾക്ക് ഇങ്ങനേയും ജീവിക്കാൻ അറിയാം.

തിയേറ്റർ ഇല്ല, വൈകുന്നേരങ്ങളിലെ ചിയേർസില്ല, ഷോപ്പിങ് മാളില്ല, ആഘോഷങ്ങളുമില്ല, കല്യാണങ്ങളില്ല, കാർ ഇല്ല, യാത്രകളുമില്ല. കുഴിമന്തി, സാൻവിച്ച്, ബർഗർ എന്നിങ്ങനെയുള്ള ഇഷ്ടഭക്ഷണങ്ങളില്ലാതെ നമ്മൾ ജീവിക്കുന്നു.

നമ്മൾ പോലുമറിയാതെ നമ്മൾ മാറുകയാണ്‌.പുതിയ ശീലങ്ങൾ, പുതിയ ചിട്ടവട്ടങ്ങൾ; ഈ കൊറോണ കാലത്തിനുമപ്പുറം തിരിച്ചറിവുകളുടെ പുതിയ കാലങ്ങളിൽ നമുക്ക് ജീവീക്കാം .

"ഒന്നിച്ചു നിന്ന് എതിരേൽക്കാം ഈ മഹാമാരിയെ"

Sabrine binth
ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം