ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം      

പരിസ്ഥിതി സംരക്ഷണം നമ്മുടെ ഏവരുടെയും കടമയാണ്. പരിസ്ഥിതി സംരക്ഷണം എന്ന് നൂഹിക പ്രവർത്തകരും, രാഷ്ട്രീയക്കാരും മുറവിളി കൂട്ടുമ്പോഴും ആരാലും സംരക്ഷിക്കപ്പെടാത്ത ഒന്നാണ് യഥാർത്ഥത്തിൽ പരിസ്ഥിതി. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് രാഷ്ട്രീയക്കാരുടെയോ, സാമൂഹിക പ്രവർത്തകരുടെയോ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സന്നദ്ധ സംഘടനകളുടെയോ മാത്രം കടമയോ അല്ല. നാമോരോരുത്തരും മനസ്സു വച്ചാൽ മാത്രമേ പരിസ്ഥിതി നന്നാവൂ. അതിലൂടെ സമൂഹവും നന്നാവും.' ഒത്തു പിടിച്ചാൽ മലയും പോരും' എന്നാണല്ലോ ചൊല്ല് . നാം ഇന്നീ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന സാമൂഹിക വിപത്താണല്ലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. നാം അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മണ്ണിൽ ലയിക്കാതെ മണ്ണ് മലിനമാകുന്നതും അത് കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം തങ്ങി നിന്ന് വായു മലിനമാക്കുന്നതും പ്ലാസ്റ്റിക് കൊണ്ടുള്ള വിപത്തുകളിൽ പ്രധാനമാണ്. അതുപോലെ ഫാക്ടറികളിലെ മാലിന്യങ്ങൾ പുറം തള്ളുമ്പോൾ പുഴകളും മറ്റു ജലാശയങ്ങളും മലിനമാക്കുകയും, അവയെ ആശ്രയിച്ചു നില്ക്കുന്ന ജീവജാലങ്ങളും നശിക്കാൻ കാരണമാകുന്നു. മാത്രമല്ല ഈ ഫാക്ടറികൾ വായു മലിനീകരണത്തിനും കാരണമാകുന്നു. ഫാക്ടറികൾ , വാഹനങ്ങൾ തുടങ്ങിയവയിൽ നിന്നും പുറം തള്ളുന്ന വിഷവാതകം തങ്ങി നിന്ന് നാം ശ്വസിക്കുന്ന ജീവവായുവിനെ വിഷലിപ്തമാക്കുന്നു. ഇതൊക്കെ പറയുമ്പോഴും ഇവയെല്ലാം ചെയ്തു കൂട്ടുന്നതാര് എന്ന ചോദ്യത്തിന്റെ ഉത്തരമേ യുള്ളൂ. ജീവിത സുഖങ്ങൾ തേടി ഓടുന്ന മരണപ്പാച്ചിലിൽ ജീവൻ സംരക്ഷിക്കുന്നതിനെയും ജീവന്റെ തുടിപ്പ് നിലനിർത്താൻ ആശ്രയിക്കുന്നതിനെയും മറക്കുന്ന അത്യാഗ്രഹിയായ മനുഷ്യർ. അവർ പ്രകൃതിയോട് ചെയ്യുന്നത് കഠിനമായ ക്രൂരതയാണ്. വയൽ നികത്തിയും, കന്നിടിച്ചും ,പുഴകൾ മണ്ണിട്ടുമൂടിയുമൊക്കെയാണ് അതിന്റെ മേൽ കോൺക്രീറ്റ് സൗദങ്ങൾ പണിയുന്നുത്. മനുഷ്യർ സ്വാർത്ഥ ചിന്തകൾക്ക് മാത്രം സ്ഥാനം കൊടുക്കുമ്പോൾ അവകാശങ്ങൾ നഷ്ടപ്പെടുന്ന ഒരു പാട് ജീവജാലങ്ങളുണ്ട് ഇന്നീ ഭൂമിയിൽ. ഇനിയെങ്കിലും നാം ഒന്നോർക്കണം. മനുഷ്യരായ നമ്മെ ആശ്രയിച്ചല്ല ഈ പരിസ്ഥിതി നിലനില്ക്കുന്നത്. മറിച്ച് പരിസ്ഥിതിയെ ആശ്രയിച്ചാണ് നാം നിലനില്ക്കുന്ന ന്നത്. നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നാം ചെയ്തു കൂട്ടുന്ന ഓരോന്നും മറ്റുള്ളവർക്കു മാത്രമേനഷ്ടം വരുത്തകയേയുള്ളൂ എന്നു ചിന്തിക്കുന്നത് പമ്പരവിഡ്ഢിത്തമാണ് . അവ നമുക്ക് ആപത്ത് ഉണ്ടാക്കുന്നുണ്ട്. കേരളം നേരിട്ട രണ്ടു പ്രളയങ്ങൾ, വരൾച്ച, താപനിലയിലുണ്ടാകുന്ന വർദ്ധനമൂലുള്ള സൂര്യാഘാതങ്ങൾ, കുന്നിടിച്ചതു മൂലവും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ടു മുണ്ടായ ഉരുൾപൊട്ടൽ, ഭൂമികുലുക്കം തുടങ്ങിയവ നമ്മുടെ കൺമുന്നിലുള്ള ഉദാഹരണങ്ങളാണ്. ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കാൻ ഈ തലമുറയെങ്കിലും കരുതലെടുക്കേണ്ടതുണ്ട്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, പാസ്റ്റിക്കിന്റെ ശരിയായ സംസ്ക്കരണവും നിരോധനും, വയലുകളും പുഴകളും മറ്റ് ജലാശയങ്ങളും നികത്താതെയും, കന്നുകളിടിച്ച് നിരത്താതെയും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മനുഷ്യന്റെ ജീവിത ശൈലികളെ ചിട്ടപ്പെടുത്തിയും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. ഹസ്ബുന എച്ച്.എഫ്


ഹസ്ബുന എച്ച്.എഫ്
8C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം