ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഞാനറിഞ്ഞ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനറിഞ്ഞ കൊറോണ      

[[ 2019 ഡിസംബർ 31നു ഉച്ചക്ക് 1:38നു ചൈനീസ് സർക്കാർ വെബ്സൈറ്റിൽ അപ്രതീക്ഷിത അറിയിപ്പ് വന്നു :"ന്യുമോണിയ പടർന്നു കാരണം കണ്ടതാനായിട്ടില്ല. പതിനൊന്നു ദശലക്ഷത്തിലധികം പേർ താമസിക്കുന്ന ചൈനീസ് നഗരമായ വുഹാനിലാണ് രോഗം എന്നും അറിയിപ്പിൽ വ്യക്തമായിരുന്നു. എന്നാൽ ലക്ഷം പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഈ രോഗത്തിന് കാരണമായ ഈ വൈറസിന്റെ പേര് കൊറോണയാണെന്നും പിന്നീട് മനസ്സിലായി. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു വെന്നത് ജനങ്ങളെ ഭീതിയിലായ്തുന്നു. വൈറസിന്റെ ഉറവിട കേന്ദ്രമായ വുഹാനും ഹുബെയ്പ്രവിശ്യയും തുറന്നെങ്കിലും മറ്റുള്ള രാജ്യങ്ങൾ അടഞ്ഞു കിടക്കുകയാണ്. കൊറോണ ഭീതിതരിൽ ജീവിതത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ചേരി നിവാസികൾ മുതൽ ഉന്നത പദവികൾ അലങ്കാരിക്കുന്ന രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ളവർ പെടുന്നു. ഓരോ മിനിറ്റിലും ആളുകൾ പിടഞ്ഞുമരിക്കുമ്പോൾ ഉറ്റവരുടെ അകമ്പടിയില്ലാതെയും യാതൊരു വിധമതാചരണങ്ങളില്ലാതെയും കൂട്ട - കുഴിമാടങ്ങൾ ഒരുക്കുവാൻ മാത്രമേ ലോക രാജ്യങ്ങൾക്കും കഴിയുന്നുള്ളു. ന്യൂ യോർക്കിലെ ഹാർട്ട്‌ ഐലൻഡിൽ ഇത്തരത്തിലുള്ള കുഴിമാടത്തിൽ മൃതദേഹങ്ങൾ അടക്കുന്നതിന്റെ ദൃശ്യങ്ങൾ ആരുടെയും മനസ്സിനെ വല്ലാതെ വേദനപ്പിക്കും. ലോകചരിത്രം തിരുത്തിയ നൂറ് ദിനങ്ങൾ പിന്നിടുമ്പോൾ മരണം 90, 000 കടന്നിരുന്നു. പരീക്ഷ മാറ്റുകയും സ്കൂളുകൾ അടക്കുകയും ചെയ്തത് പെട്ടെന്നായിരുന്നു. അപ്പോൾ എല്ലാവർക്കും വളരെയധികം സന്തോഷമായിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാവരെയും കാണണമെന്നും സ്കൂൾ തുറക്കണമെന്നും ആശിക്കുന്നു. കൂട്ടുകാരോട് യാത്ര പോലും പറയാതെ സ്കൂൾ അടച്ചപ്പോൾ എന്തൊക്കയോ കൊടുക്കാൻ മറന്നു വെച്ചത് പോലെ തോന്നുന്നു. രാജ്യത്ത്സമ്പൂർണ്ണ ലോക് ഢൗൺ ആയപ്പോൾ ആദ്യം സന്തോഷിച്ചെങ്കിലും ഇപ്പോൾ വളരെ വിരസത തോന്നുന്നു അവധിക്കാലത്ത് യാത്ര പോകുകയും കളിച്ചു നടക്കുകയും ചെയ്യുന്ന നമ്മൾ ഇപ്പോൾ വീടിനുള്ളിൽ തന്നെ ഇരിപ്പാണ് എല്ലാ വർഷത്തെക്കാളും വ്യത്യസ്തമായ അവധിക്കാലം നമ്മൾ ചെലവഴിക്കുന്നത് ചെടികൾ നനച്ചുമൊക്കെയാണ് പത്രം ദ്യശ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറസിനെക്കുറിച്ചുള്ള വാർത്തകൾ മാത്രമാണ് എന്നാൽ ഇപ്പോൾ ചില ആശ്വാസവാർത്തകളും നമ്മെ തേടിയെത്തുന്നുണ്ട് രോഗമുക്തി നേടുന്നവർ കേരളത്തിൽ കുടുക തന്നെയാണ് എന്നാൽ നമ്മുടെ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു വാർത്തകളെല്ലാം തന്നെ ' നമ്മെ കണ്ണിരണിയിക്കുന്നു കോവിഡ് 19- നെ പടി കടത്താനുള്ള ലോകത്തിൻ്റെ പോരാട്ടത്തിലെ നിർണ്ണായക കണ്ണികളാണ് ഡോക്ടർമാർ ഇതിനോടകം തന്നെ നിസ്വാർത്ഥ സേവനം ചെയ്ത നിരവധി ഡോക്ടർമാർക്കു ജീവൻ നഷ്ടമായി അതിൽ പെടുന്ന ചിലർ മാത്രമാണ് ചൈനയിൽ വൂഹാനിൽ നിന്നുള്ള സോ പെങ്യിൽ ഹു , വുഹനിലെ ഡോ ലി .വെൻ ലിയാങ് ഇറാനിലെ ഷൊഹാദ ആശുപത്രിയിലെ ഫിസിഷ്യനായ ഷിറിൻ റൂഹാനി പാകിസ്ഥാനിലെ യുവ ഡോക്ടർ ഉസാമ റിയാസ് ഇന്തോനേഷ്യൻ ന്യൂറോ സർജൻ ഡോക്‌ടറായ ഹാദി യോ അമി എനിവർ ഇറാനിലെ ഷൊഹാദ ആശുപത്രിയിലെ ഫീസിഷ്യനായ ഷിറിൻ റൂഫാനി ഫെ. വി. കാനൂല ഘടിപ്പിച്ച കൈകൾ ഒന്നും രണ്ടും ഷിഫ്റ്റുകൾ ഒരുമിച്ചെടുക്കുനെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് എല്ലാവർക്കും ഒരു നൊമ്പര ചിത്രമായി മാറുകയും ചെയ്തിരുന്നു. ഇറ്റലിയിൽ വന്നിറങ്ങിയ ക്യൂബയിൽ നിന്നുള്ള 52 അംഗ സംഘത്തിലെ ഏറ്റവും മുതിർന്നയാൾ പറഞ്ഞ വാക്കുകൾ ലോകത്തിലെ ഓരോ മനുഷ്യൻ്റേയും മനസ്സിൽ കുറിച്ചിടുന്നതായി രുന്നു " ഞങ്ങൾ സൂപ്പർഹീറോകളല്ല, ഞങ്ങൾക്കും ആശങ്കയുണ്ട്. പക്ഷേ വിപ്ലവകരമായ ദൗത്യമാണ് പൂർത്തീകരിക്കാനുള്ളത്. അതിനാൽ ഞങ്ങൾ ഭയത്തെ മാറ്റി നിർത്തുകയാണ് " എന്നത്. ഡോ.ലി വെൻ ലിയാങ്ങും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും കൊറോണ വൈറസിൻ്റെ പ്രാരംഭത്തിൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയതാണ്. വ്യാജവാർത്ത പ്രചരിപ്പിക്കുമെന്ന് വറഞ്ഞ് ഡോ.ലി വെൻ ലിയാങ്ങിനെ പോലീസിനെ പോലീസ് ഭീഷണിപ്പെടുത്തുകയും തിരുത്തി പറയിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഇങ്ങനെയൊരു വൈറസ് ഉണ്ടെന്ന് ജനങ്ങൾ അറിഞ്ഞത്. ഇതിനെ തുടർന്ന് ഭരണകൂടത്തെ കുറച്ചൊന്നുമല്ല അലട്ടിയത്." I went freedom of Speech " എന്ന ഹാഷ്ടാഗുമായി അനുശോചന സന്ദേശങ്ങൾ സമുഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ കൊറോണ ബാധിച്ച് തന്നെ ഡോ. ലി വെൻ ലിയാങ്ങിന് മരണം സംഭവിച്ചു.മഹാരാഷ്ട്ര, ന്യൂ ഡെൽഹി, തമിഴ്നാട് എന്നിവിടങ്ങളിൽ മരണനിരക്ക് കൂടുന്നതിനൊപ്പം രോഗബാധിതരുടെ എണ്ണം കൂടുന്നതിനെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു. ലോകമെമ്പാടുമുള്ള ഭരണ സംവിധാനങ്ങൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, സർക്കാർ, സർക്കാരേതിര സന്നദ്ധ സംഘടനകളും വ്യക്തികളും ഉൾപ്പെടെ രോഗവ്യാപനം തടയുന്നതിനുള്ള നിതാന്ത പരിശ്രമത്തിലാണ്. നമുക്ക് അത്രത്തോളം ക്ലേശങ്ങളോ,ത്യാഗങ്ങളോ ചെയ്യാൻ കഴിയില്ലെങ്കിലും ഈ ലോക്ക്ഡൗൺ കാലത്ത് മറ്റുള്ളവരായുള്ള സമ്പർക്കങ്ങളിലും നിന്നും ഒഴിവായി നമ്മുടെ വീടുകളിൽ തങ്ങി അവരോട് ഐക്യദാർഢ്യം പുലർത്തുകയും രോഗവ്യാപനത്തെ നമ്മെ കൊണ്ട് കഴിയും വിധം പ്രതിരോധിക്കുകയും ചെയ്യാം. രോഗവ്യാപ്തിയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലാത്തതിനാൽ വീട്ടിൽ കഴിയുകയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. ഞാൻ വീട്ടിലാണ്, ചിത്രം വരച്ചും, കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ, മഹാന്മാരുടെ ചരിത്രങ്ങൾ, കൃതികൾ എന്നിവ വായിച്ചു കഴിയുന്നു. അതുകൊണ്ട് തന്നെ വിരസതയ്ക്ക് ഒരു പരിധി വരെ കുറവും വന്നിട്ടുണ്ട്. എത്രയും വേഗം രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുകയും പൂർവ്വസ്ഥിതി കൈവരിക്കാൻ കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.


ആലിയ ഫാത്തിമ
6B ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം