ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
  എസ്‌. യു.പി.വിഭാഗം ഗണിത ശിൽപശാല (25-6-23){;

ഗണിത പഠനത്തിൽ താൽപര്യം വളർത്തുക, ഗണിത പഠനം കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ : ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ യു.പി.വിഭാഗം ഗണിത ശാസ്ത്ര ക്ലബ്ബ്‌ സംഘടിപ്പിച്ച ഗണിത ശിൽപശാല ശ്രദ്ധേയമായി.പഠന സാമഗ്രികൾ നിർമ്മിച്ചും കളികളിലൂടെ ഗണിത പഠനം സാധ്യമാക്കിയും വിദ്യാർഥികൾ ശിൽപശാല തങ്ങളുടേതാക്കി.സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ

സംഘടിപ്പിച്ച‍ ശിൽപശാല പ്രധാനാധ്യാപകൻ പി.റഹ്മത്ത്‌ ഉൽഘാടനം ചെയ്തു.ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ്സ്‌ വി.പ്രിൻസില അധ്യക്ഷത വഹിച്ചു.

ഗണിതം അധ്യാപകൻ കെ.രാംകുമാർ ക്ലാസ്സെടുത്തു.ഗണിത ക്ലബ്‌ കൺവീനർ പി.ദിലീപ്‌, എസ്‌.ആർ.ജി. കൺവീനർ പി.മുംതാസ്‌,

അധ്യാപകരായ കെ.ജി.സുനീഷ്‌, സി.ബഷീർ, പി.അബ്ദുസ്സലാം,  എ.സീനത്ത്‌, ഒ.പി.റഫ്‌ന, വി.മൻസൂറലി എന്നിവർ പ്രസംഗിച്ചു.

അധ്യാപക വിദ്യാർഥികളായ കെ.ലുബീന, പി.ഷിബില, എം.ഹിബ മോൾ, പി.എം.സലീന, ടി.ഫാത്തിമത്ത്‌ ശാനിബ എന്നിവർ ശിൽപശാലക്ക്‌ നേതൃത്വം നൽകി.ആറ്‌, ഏഴ്‌ ക്ലാസ്സുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യർഥികൾ ശിൽപശാലയിൽ പങ്കെടുത്തു.

എസ്‌. യു.പി.വിഭാഗം ഗണിത ശിൽപശാലയിൽ കെ.രാം കുമാർ മാസ്റ്റർ ക്ലാസ്സെടുക്കുന്നു.

ഗണിത ശിൽപശാല ഉൽഘാടനം
ഗണിത ശിൽപശാല ജന്മഭൂമി വാർത്ത