പ്രതിരോധിക്കാം വ്യാധികളേ,
തുടച്ചു നീക്കാം
അണുക്കളേ,
ശുചിത്വമോടെ
ഒരുമിക്കാം,
ഒറ്റക്കെട്ടായ്
പോരാടാം,
പഴവർഗങ്ങൾ,
പച്ചക്കറികൾ,
ആരോഗ്യത്തിൻ
കലവറകൾ,
മടിച്ചിടാതെ കഴിച്ചിടാം
സുന്ദര ജീവിതം നയിച്ചിടാം,
ജങ്ക് ഫുഡുകളും, ബ്രോയിലറും ,
ഒഴിവാക്കീടുക കൂട്ടരേ,
വ്യക്തി ശുചിത്വം
പാലിക്കുക നാം,
ഒട്ടും വ്യഗ്രത കൂടാതെ,
ശുചിത്വ ലോകം, സുന്ദരലോകം,
പ്രതിരോധിക്കൂ കൂട്ടരേ,
പകർച്ചവ്യാധികൾ പലതുണ്ടേ നാം -
പൊരുതി ജയിക്കും
ശുചിത്വമോടെ!