ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ചലിക്കാത്ത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ചലിക്കാത്ത ലോകം

കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത വിധം വീഥികളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു.എല്ലാവരും അവരുടേതായ കാര്യങ്ങളിൽ തിരക്കേറിയവരായിരുന്നു. ജീവിത കഷ്ടപ്പാടുകൾ കൊണ്ട് വഴിമുട്ടി നിൽക്കുന്നവരുടെ കണ്ണുകളിൽ നിന്ന് പൊഴിയുന്ന മിഴിനീരിനെയോ അധരങ്ങളിൽ നിന്നും അടർന്ന് വീഴുന്ന വേർപ്പാടുകളേയോ പരിഗണിച്ച് കൊണ്ട്, തന്റെ സഹോദരന്റെ പ്രയാസങ്ങളും സന്തോഷങ്ങളും എല്ലാം തന്റെ തു കൂടിയാണെന്ന് മനസ്സിലാക്കുവാനുള്ള ശേഷി ആധുനിക ജനതയിൽ ബഹുഭൂരിഭാഗം പേർക്കും നഷ്ട്ടപ്പെടുപോയി. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ വേണ്ടി ഒത്തിരി കഷ്ടപ്പെടുന്ന പാവം ഒരു കൂട്ടം സമൂഹത്തിന് മുൻപിൽ അഹങ്കാരം കൂടെപ്പിറപ്പായി കൊണ്ട് നടക്കുന്ന ആധുനിക ജനത അന്ധന്മാരായും ബധിരന്മാരായും നടിക്കാൻ തുടങ്ങി.അവർ സർവതും കീഴടക്കിയവരെ പോൽ ,ഇനിയൊന്നും തനിക്ക് കീഴ്പ്പെടാനില്ല എന്ന ചിന്തയും മനസ്സിലേന്തി അഹംഭാവത്തിന്റെ നെറുകയിലെത്തി.
        ദൈവത്തെയും ദൈവാനുഗ്രങ്ങളെയും അവരുടെ തിരക്കേറിയ ജീവിതയാത്രയുടെ മുന്നേറ്റത്തിൽ അവർ പതിയെ പതിയെ മറന്നു തുടങ്ങി. പക്ഷേ, ദൈവത്തിന് തന്റെ അടിമകളുടെ ഉള്ളം ദൈവിക ചിന്തകളാൽ നിറയ്ക്കാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. അടിമകൾക്ക് ബോധോദയം സൃഷ്ടിക്കാൻ വേണ്ടി നാം തന്നെ ഒരു പരീക്ഷണം ഇറക്കിയേക്കാം എന്ന് ദൈവവും അങ്ങ് വിചാരിച്ചു.അങ്ങിനെ ആ മഹാ പരീക്ഷണത്തിന്ന് അവൻ എല്ലാം കൊണ്ടും സമർത്ഥരാജ്യമായ ചൈനയിലെ ഒരു കൊച്ചു നഗരമായ വുഹാനിൽ പിറവി നൽകി. അത് അഹങ്കാരികളും ആഢംബരവാസികളുമായ ജനതയ്ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു.
       പക്ഷേ, മനുഷ്യർ അത് വകവെക്കാതെ മുന്നോട്ടു കുതിച്ചു. എന്നാൽ അത് ചെന്ന് കലാശിച്ചത് ഒരു ലോകവ്യാപക വിപത്തിലോട്ടായിരുന്നു. അതെ, പകർച്ചവ്യാധി തന്നെ അത്. അത് ഒന്നൊന്നായി ഓരോരുത്തരിലേക്കും നീങ്ങിത്തുടങ്ങി. കൂടുതൽ ആളുകൾ രോഗബാധിതരാവുകയും ,അതിലുപരി ആളുകൾ രോഗ നിരീക്ഷണത്തിന് കീഴടങ്ങേണ്ടി വരികയും ചെയ്തു. വൈദ്യശാസ്ത്രം ആ രോഗത്തിന്റെ ശമനം ലക്ഷ്യം വെച്ചു അന്വേഷണങ്ങളിൽ ധൃതി കാണിക്കുകയാണ്. അങ്ങിനെ വൈദ്യശാസ്ത്രം ആ മഹാമാരിക്ക് കൊ വിഡ് 19 എന്ന് നാമകരണം ചെയ്തു. എണ്ണമറ്റ കർശന നിർദേശങ്ങളും ലോകത്തിന് സമർപ്പിച്ചു.
        ഇന്ന് എല്ലാം നിശ്ചലമാണ്.... എല്ലാ മേഖലകളും സ്തംഭിച്ചു പോയിരിക്കുന്നു. മനുഷ്യരെല്ലാം ഇന്ന് കൂട്ടിലടക്കപ്പെട്ട പറവകളെ പ്പോലെയായി. ഇ ന്നവർക്ക് തിരക്കില്ല, ആഢംബര മില്ല, അഹങ്കാരമില്ല... എല്ലാവരും പ്രാർത്ഥനകളിലും സൽക്കർമ്മങ്ങളിലും സ്വഭവനങ്ങളിൽ മുഴുകിയിരിക്കുന്നു. ആരും പുറത്തിറങ്ങുന്നു പോലുമില്ല. എല്ലാം ശാന്തം... വിജനമായ നഗര വീഥികൾ... എല്ലാം നിലച്ചത് പോൽ... ചുമരിലെ ഘടികാരത്തിലെ ആ സൂചികൾ ഒഴികെ......
       ലോക രാഷ്ട്രങ്ങളും ജനങ്ങളും അവരുടെ നഷ്ടങ്ങളുടെ മേൽ ഖേദം പ്രകടിപ്പിക്കുന്നു .ദൈവത്തിങ്കലേക്ക് അവരുടെ കരങ്ങൾ ഉയർത്തുന്നു... ദൈവമാവട്ടെ ,തന്റെ അടിയന്മാരുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചും......
       ഇനി നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത് പ്രതിരോധത്തിന്റെ കവാടം മാത്രം. എങ്ങിനെ ഈ ദൈവിക പരീക്ഷണമായ മഹാമാരിയിൽ നിന്നും ലോകത്തിനും ലോകജനതയ്ക്കും മുക്തി നേടാം എന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതായിരിക്കുന്നു .ദൈവം ഇങ്ങനെ ഒരു പരീക്ഷണത്തിന് നമ്മെ ഇരയാക്കാൻ നമ്മൾ തന്നെയാണ് കാരണം.നമ്മൾ ഓരോരുത്തരും തെറ്റായ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും വഴി തിരിഞ്ഞു. അതു കൊണ്ടുതന്നെ, നമ്മുടെ ഭാഗത്ത് നിന്നും ഉടലെടുത്തു കൊണ്ടിരിക്കുന്ന അത്തരം മോശം ചെയ്തികളെ നാം ആദ്യം നിർമാർജ്ജനം ചെയ്യേണ്ടതായിട്ടുണ്ട്.കൂടാതെ, ലോകത്തെ ഇന്ന് സ്വന്തം കരങ്ങളിൽ പിടിച്ചടക്കി ലോക ജനതയുടെ മേൽ ആധിപത്യം സ്ഥാപിച്ച് ലോകത്തിന് മുന്നിൽ അതി ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തുരത്തി ഓടിക്കുവാൻ നമ്മൾ ഓരോരുത്തരും തയാറാവേണ്ടതുണ്ട്. ശുചിത്ത്വ പാലനമാണ് അതിനെ പ്രതിരോധിക്കാനുള്ള അടിസ്ഥാന ഘടകം.കൂടാത, ലോകാരോഗ്യ സംഘടനയും വൈദ്യശാസ്ത്രവും മുന്നോട്ടു വെക്കുന്ന മൂല്യവത്തായ ഓരോ നിർദേശങ്ങളും നിയമങ്ങളും നടപ്പിൽ കൊണ്ടുവരാനും അതിനനുസരിച്ച് നീങ്ങാനും നാമോരുരുത്തരും സന്നദ്ധരാവേണ്ടതുണ്ട്. നമ്മളിൽ നിന്ന് മാത്രമേ നന്മയുടെ ഒരു നല്ല നാളെ ഉണ്ടാവുകയുള്ളു. മുന്നേറാം നമുക്ക് ഒരുമയോടെ... ശുചിത്വത്തോടെ... ഇന്നേ വരെ നമുക്ക് മഹാവിപത്തുകളോട് പൊരുതി വിജയമേ ഉണ്ടായിട്ടുള്ളൂ. ഈ പോരാട്ടവും അങ്ങിനെ തന്നെ ആയിത്തീരട്ടെ .. ജനതയുടെ കരുത്താണ് ഒരു രാഷ്ട്രത്തിന്റെ കരുത്തും മുന്നേറ്റവും. മുന്നേറാം നമുക്കൊന്നായ്.....
        BREAK THE CHAIN

 

ADILA .VT
8-F ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം