ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ആരോഗ്യം അവിഭാജ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം അവിഭാജ്യം

പലതരം രോഗങ്ങൾക്കിടയിലാണ് നമ്മുടെ ഈ ധൃതി പിടിച്ച ജീവിതം. ചെറിയ തല വേദന മുതൽ എയ്ഡ്‌സ് വരെ നീളുന്ന നിരവധി രോഗങ്ങൾ. ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന പകർച്ച വ്യാധികൾ, ജലജന്യ രോഗങ്ങൾ, കൊതുകു പരത്തുന്ന രോഗങ്ങൾ, മറ്റു ജന്തുക്കളിൽ നിന്നും കയറിപ്പറ്റുന്നവ ഇവയുടെ എല്ലാം ശക്തി അതി കഠിനമാണ്. ഒട്ടനവധി ആരോഗ്യസംരക്ഷണ സംവിധാനങ്ങളുണ്ടെങ്കിലും രോഗങ്ങൾക്ക് ഒരു കുറവും ഇല്ല. രോഗങ്ങൾ പിടികൂടുന്നതിനും പടരുന്നതിനുമുള്ള സാഹചര്യങ്ങൾ, രോഗലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ, ചികിത്സാ രീതികൾ തുടങ്ങിയവയെ കുറിച്ചുള്ള സാമാന്യ അറിവ് ആരോഗ്യസംരക്ഷണത്തിന്റെ ആദ്യപടിയാണ്. എന്നാൽ ഇതിനാദ്യം വേണ്ടത് രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി യാണ് ഇന്നത്തെ പ്രതിരോധശേഷി നിരക്ക് വളരെ കുറഞ്ഞ ശതമാനം മാത്രമായിരിക്കും. കാരണം, ഇന്ന് ആളുകൾക്ക് അനക്കമില്ല. ബാറ്ററി യിൽ ഓടുന്ന പാവകളെ പോലെ ചലിക്കുന്നു മാത്രം. എന്നാൽ രാവും പകലും ഇല്ലാതെ കത്തിജ്വലിക്കുന്ന സൂര്യ താപത്താൽ എരിഞ്ഞു പണിയെടുത്തിരുന്ന അത്യുഗ്രൻ പാവകളുടെ ഒരു കാലം നമുക്കുണ്ടായിരുന്നു എന്നാൽ അവക്കിന്ന് വംശ നാശം സംഭവിച്ചത് പോലെയാണ്. അധ്വാനം ഇല്ലാതെ സമ്പത്തു വാരിക്കൂട്ടുന്ന ധാർമികത ഇല്ലാത്ത ഒരു കാലമാണിത് അവിടെ ശരീരം എന്നതൊന്നുമില്ല. "അധ്വാനിക്കണം ശരീരം ഇളകി അധ്വാനിക്കണം " ശക്തിയാർജിച്ച രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്കില്ലാത്തതിനാലാണ് ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് ലോകത്തെആകമാനം ഭീതിയിലാഴ്ത്തിയിരിക്കുന്ന ' കൊറോണ ' എന്ന വൈറസ്. വൈറസ് എന്ന് തീർത്തും പറയാനാവില്ല അണുബാധ എന്നു പറയാം. സാധാരണ ജലദോഷവും ചുമയും ഉണ്ടാക്കുന്നതു തന്നെയാണ് ഈ അണു. ഇത് പെട്ടന്ന് ആളുകളിലേക്ക് വ്യാപിക്കുന്നുണ്ട്. എന്തുകൊണ്ടാണ് കൊറോണ ബാധിച്ചു പാലയാളുകളും ഇന്ന് രക്ഷപെട്ടു? അവിടെയാണ് രോഗപ്രതിരോധശേഷിയുടെ പ്രാധാന്യം. രോഗമുക്തി നേടിയത് ഈ പ്രതിരോധ ശക്തി ശരീരത്തിൽ സ്വയമേവ ഉണ്ടായിരുന്നതുകൊണ്ടാണ്. അസുഖം എല്ലാവരിലും എത്തുന്നു, എന്നാൽ അതിനെ ചെറുത്തു നിൽക്കാനുള്ള ശേഷിയാണ് രോഗപ്രതിരോധ ശേഷി. ഈ പ്രതിരോധശക്തി ഉള്ളവർ ഇന്ന് ജീവിതത്തിലേക്ക് മടങ്ങുന്നു അല്ലാത്തവർ മരണത്തിന് കീഴ്‌പ്പെടുന്നു. ചെറിയ കുഞ്ഞുങ്ങൾ, പ്രായമേറിയവർ, സ്ഥിരമായി അസുഖം ഉള്ളവർ, കരൾ കിഡ്നി സംബന്ധമായ പ്രശ്നം ഉള്ളവർ, സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഇവർക്കെല്ലാം പ്രധിരോധശേഷി കുറവായിരിക്കും. പാൻക്രിയാസ് , കരൾ, ഹൃദയം ഇവ മാറ്റി വച്ചവർക്ക് അവർ കഴിക്കുന്ന മരുന്നുകൾ പ്രതിരോധശേഷി കുറക്കാൻ കാരണമായിത്തീരുന്നു എന്നാൽ ഡയാലിസിസ് ചെയ്യുന്ന ആൾക്ക് ഷുഗർ ഉള്ള ആളുകൾ അവർക്കെല്ലാം എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കാൻ പറ്റാത്തതുകാരണം ആണ് ഈ പ്രധിരോധശേഷി അവർക്കില്ലാതെ പോകുന്നത്. നിത്യജീവിതത്തിൽ നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി വർധിപ്പിക്കാനുതകുന്ന ഇടകലർന്ന ഒരുപാട് ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കണം. എന്നാൽ ഇന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മിക്കതും വിഷാംശം തളിച്ചു മിനുക്കിയതാണ്. എങ്ങനെ ഇവയെ എല്ലാം നമ്മൾ അതിജീവിക്കും? ഇലക്കറികൾ, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയവയാണ് ശരീരത്തിൽ എത്തിച്ചേരേണ്ടത്.വിറ്റാമിൻ, മിനറൽസ് എന്നിവയെല്ലാം നമ്മുടെ ശരീരത്തിന് അവശ്യ ഘടകങ്ങൾ ആണ് എന്നാൽ ഇത് പറയുമ്പോൾ ഒരുചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്തേക്ക് തള്ളുന്ന ചുറ്റുപാടിലാണ് നാം മുന്നോട്ട് പോകുന്നത്. വർഷത്തിൽ ഒരിക്കൽ വരുന്നവയാണ് ചക്ക മാമ്പഴം തിടങ്ങിയവ. അന്ന് അവ കഴിച്ചയാൾക്ക് പിന്നീട് ആ കാലം വരുന്നത് വരെ അയാളെ സംരക്ഷിക്കുക എന്ന ഏറ്റവും വലിയ പണിയാണ് ഇവ ചെയ്യുന്നത്. ഇന്നും മാങ്ങയും ചക്കയും എല്ലാം നാം കഴിക്കുന്നുണ്ട് എന്നാൽ അവയുടെ സംരക്ഷണശക്തിയെ നാം തന്നെ ഇല്ലാതാക്കുന്നു. പഴമയിൽ ആണ് ഇന്ന് വരുന്ന വൈറസ് രോഗങ്ങൾ പിടിപെടുന്നതെങ്കിൽ അത് എല്ലാവരിലേക്കും വ്യാപിക്കില്ലായിരുന്നു. എല്ലാത്തിനെയും ചെറുത്തു നിൽക്കാൻ ഉള്ള ശക്തി ആ കാലത്തെ ആളുകളിൽ ഉണ്ടായിരുന്നു. ഓരോ രോഗങ്ങൾ വരുമ്പോഴും നാം കരയുന്നു എന്നാൽ ആ കണ്ണീരിനു പോലും വില നൽകാൻ നമുക്ക് കഴിയുന്നില്ല. നല്ല ഭക്ഷണം നല്ല പ്രവൃത്തി നല്ല വ്യായാമം ഇതെല്ലാം തലമുറകളായി നമ്മുടെ ചെവിക്കുള്ളിൽ എത്തുന്നുണ്ട്. ആ കേൾക്കും ഇന്ന് വിലയില്ലാതായിരിക്കുന്നു. "ഇനിയും ഇങ്ങനെ നമ്മെ തകർക്കുന്ന രോഗങ്ങൾ വന്നുകൂടാ എന്നില്ല " ഒന്നു കണ്ണടച്ചു നോക്കു നാം ചെയ്യുന്നത് എത്ര വിഡ്ഢിത്തം ആണ്? നമ്മുടെ ജീവൻ നമ്മുടെ കൈകളിലാണ് ഒന്ന് ശ്രദ്ധ കൈവരിച്ചാൽ ഇനിയും നമുക്ക് കരുതലോടെ മുന്നേറാം .

അർച്ചന കൃഷ്ണ. പി
10.C ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം