ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൂട്ടുകാരെ ....പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ ?പരിസര ശുചിത്വത്തിൽ കൂടി മാത്രമേ നമുക്ക് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ കഴിയൂ. അതിനാൽ നമ്മൾ എല്ലാവരും വീടും പരിസരവും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് .നമ്മുടെ വീട്ടിലെ ചപ്പുചവറുകൾ അവിടെയുമിവിടെയും വലിച്ചെറിയാതിരിക്കുക. വൃത്തിയുള്ള പരി സ്ഥിതിയിൽ അസുഖങ്ങൾ കുറയും. നമുക്കുണ്ടാകുന്ന രോഗങ്ങൾക്ക് എല്ലാം കാരണക്കാർ നമ്മൾ തന്നെയാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ .വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹികശുചിത്വം കൂടി ഉറപ്പു വരുത്തി ആരോഗ്യമുള്ള നല്ല തലമുറയ്ക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം

മിത.കെ
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത