ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം - രോഗ പ്രതിരോധം
പരിസ്ഥിതി ശുചിത്വം - രോഗ പ്രതിരോധം.
പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ നമ്മുടെ പരിസരവും ശരീരവും മനസ്സും ശുദ്ധീകരിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. നമ്മുടെ വീടും പരിസരവും സ്കൂളുമെല്ലാം മാലിന്യമുക്തമാക്കേണ്ടതാണ്. അതുപോലെത്തന്നെ പ്രാധാന്യമുള്ളതാണ് നമ്മുടെ ശരീരവും മനസ്സും വൃത്തിയായി സൂക്ഷിക്കുക എന്നത്. ഇന്നത്തെ ശാസ്ത്രീയ പഠനങ്ങളെല്ലാം തെളിയിക്കുന്നത് 90% രോഗങ്ങളും മനോജന്യ രോഗങ്ങളാണ്. ഇത്തരം രോഗങ്ങളെ ചെറുക്കാൻ ശരീരത്തോടൊപ്പം നമ്മുടെ മനസ്സും ശുദ്ധീകരിക്കേണ്ടതുണ്ട്. ഇന്നു പടർന്നു കൊണ്ടിരിക്കുന്ന പകർച്ചവ്യാധികളെ നേരിടാൻ നാം ചില കാര്യങ്ങൾ പാലിക്കൽ അത്യാവശ്യമാണ്. സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകുക മാസ്ക് ധരിക്കുക, നല്ല ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം