ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രാജുവിന്റെ പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
രാജുവിന്റെ പരിസ്ഥിതി ദിനം

ഒരു ഗ്രാമത്തിൽ രാജു എന്നു പേരുള്ള ഒരു കുട്ടിയും അവൻറെ കുടുംബവും താമസിച്ചിരുന്നു.
അവൻറെ അച്ഛൻ അവൻറെ സ്കൂളിലെ അധ്യാപകനായിരുന്നു. അങ്ങനെയിരിക്കെ അവൻറെ അച്ഛന് അവിടെ നിന്ന്സ്ഥലംമാറ്റം കിട്ടി. അതൊരു പട്ടണത്തിലെ സ്കൂളിലേക്ക് ആയിരുന്നു.
അച്ഛന് ദുഃഖമാണെങ്കിലും പട്ടണത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയതിൽ രാജുവളരെ സന്തോഷിച്ചു.
എന്നാൽ പട്ടണത്തിൽ എത്തിയതിനുശേഷമാണ് രാജുവിന് അച്ഛൻ വിഷമിച്ചതിന്റെ് കാരണം മനസ്സിലായത് ഗ്രാമവും പട്ടണവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
പട്ടണത്തിൽ കളിക്കാൻ സ്ഥലവും കൂട്ടുകാരുമില്ല. നല്ലൊരു അന്തരീക്ഷവും ഇല്ല .താമസിക്കാൻ സൗകര്യം കുറവാണ്. രാജുവിന് പട്ടണത്തിലെ സ്കൂൾ പിടിച്ചില്ല.
അങ്ങനെയിരിക്കെ ജൂൺ 5- വന്നെത്തി. ഞായറാഴ്ചയായിരുന്നതിനാൽ അവധിയായിരുന്നു രാജുതന്റെവീടും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു അവൻ ഗ്രാമത്തിലെ പോലെ ട്രൗസറും ഷർട്ടും ഇട്ട് പരിസരം വൃത്തിയാക്കാൻ ഇറങ്ങി. അവിടെ എല്ലാം ചിന്നി ചിതറി കിടക്കുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക് ബോട്ടിലുകളും എല്ലാം പെറുക്കി കൂട്ടി. Bവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലെ വെള്ളം ഒഴിവാക്കി. തൊണ്ടി പോലുള്ള വസ്തുക്കൾ കമിഴ്ത്തി വെച്ചു.
ഇതുകണ്ട് അച്ഛനുമമ്മയും പുറത്തേക്ക് വന്നു.
എന്താ മോനെ നീ ചെയ്യുന്നത്.
അച്ഛാ... അച്ഛൻ മറന്നു പോയോ.. ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം. നമ്മുടെ ഗ്രാമത്തിൽ ആയിരിക്കുമ്പോൾ എന്തൊരു ഉത്സാഹത്തിലാണ് സ്കൂളും പരിസരവും അതുപോലെതന്നെ വീടും പരിസരവും വൃത്തിയാക്കുന്നത്. പക്ഷേ ഇപ്പോൾ ഇവിടെ എത്തിയശേഷം അതൊന്നും ആർക്കും ഓർമ്മയില്ല.
വീടും പരിസരവും വൃത്തിയാക്കാൻ രാജു പറഞ്ഞപ്പോഴാണ് അച്ഛന് ഇന്നത്തെ ദിവസം ഓർമവന്നത്.
അതേ മോനെ ഞാനത് മറന്നു. രാജു ബോട്ടിലിൽ ഇരുന്ന വെള്ളം ഒഴിവാക്കി നല്ല വെള്ളം നിറച്ചു.
അതു അമ്മകണ്ടു മോനെ നീ ചെയ്യുന്നത് എന്താണ്?
ഗ്രാമത്തിലെ സ്കൂളിലെ ഞങ്ങളുടെ പരിസ്ഥിതി ക്ലബ്ബിലെ കുഞ്ഞുണ്ണിമാഷ് പറഞ്ഞിരുന്നു 6 ദിവസത്തോളം വേണം കൊതുകിന്റെ മുട്ട വളരാൻ. ഇതിൽ 6 ദിവസമായി. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്. ഇങ്ങനെ ചെയ്താൽ കൊതുക് ശല്യം ഒഴിവാക്കാം പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസ്ഥിതി ദിനം മറക്കാതിരിക്കുക


അൻഷിദ്
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ

.