ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസ്ഥിതിയെ നാം സംരക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ നാം സംരക്ഷിക്കുക

പരിസ്ഥിതിയെ കുറിച്ച് പറയുമ്പോൾ നമ്മുക്ക് ഓർമ്മ വരുന്നത് കുന്നും മലയും പുഴയും ഒക്കെ ആണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട നമ്മൾ ഇപ്പോൾ പരിസ്ഥിയെ കൊല്ലുന്ന വിധത്തിലാണ്. കൂന്നും മലയും ഇടിക്കലും പുഴയിൽ നിന്നും മണൽവാരലുമാണ്. സമ്യന്ദമായി ഒഴുകുന്ന നമ്മുടെ നദികളിൽ പലതും മഴക്കാലം കഴിയുന്നതോടെ ജല നിരപ്പിൽ വലിയ കുറവുണ്ടാകുന്നതാണ്. ഇത് സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴുന്നതിനും ജല ദൗർലഭ്യം അനുഭവപ്പെടുന്നതിനും കാരണമാവുന്നു. പല നദികളും ആഴം കൂടി അടിത്തട്ടിലെ പാറയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇത് നദികളുടെ വശങ്ങൾ ഇടിയുന്നതിൻ കാരണമാവുന്നു. മണലിനു വേണ്ടി മനുഷ്യർ വ്യാപകമായി ഇടിക്കുന്നുണ്ട് വളക്കുറുള്ള നദി തീരങ്ങൾ ഇടിയുന്നതിനും കനത്ത നാശനഷ്ട്ടങ്ങളും ഉണ്ടാകുന്നു. കുന്നിടിക്കലാണങ്കിൽ വ്യാപകമായി നടക്കുന്ന പ്രവർത്തനമാണ്. കുന്നുകൾ പ്രക്യതിയുടെ സ്വഭാവിക ജലസംരക്ഷണ കേന്ദ്രങ്ങളാണ്. കുന്നുകൾ ഇടിച്ചു മാറ്റുന്നത് ജല ലഭ്യതയെ ബാധിക്കുന്നതുമാണ്


ഫാത്വിമ സഹ്റാ ബീവി
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം