ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കുരുവിയും കുഞ്ഞുങ്ങളും....

Schoolwiki സംരംഭത്തിൽ നിന്ന്
കുരുവിയും കുഞ്ഞുങ്ങളും....

പണ്ട് പണ്ടൊരു കാട്ടിൽ തേന്മാവിൻ കൊമ്പത്ത് അമ്മുക്കുരുവി കൂടുകൂട്ടി താമസിച്ചിരുന്നു.അങ്ങനെയിരിക്കെ അമ്മുക്കുരുവി കൂട്ടിൽ മൂന്ന് മുട്ടകളിട്ടു. കുരുവി എങ്ങും പോകാതെ ആ മുട്ടകൾക്കുമേൽ അടയിരുന്നു. ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം കാട് ഉണർന്നത് തന്നെ കുഞ്ഞിക്കുരുവികളുടെ മനോഹരമായ കരച്ചിൽ കേട്ടാണ്, അമ്മുക്കുരുവിക്ക് വളരെ സന്തോഷായി. അവളുടെ കൂട്ടുകാരെല്ലാം കുഞ്ഞിക്കിളികളെ കാണാനെത്തി എല്ലാരും സന്തോഷത്താൽ പാട്ടു പാടി. ഇതൊക്കെ അപ്പുറത്തെ മരത്തിലെ പൊത്തിലിരുന്ന് കോലൻ പാമ്പ് കാണുന്നുണ്ടായിരുന്നു. എങ്ങനേലും കുഞ്ഞുങ്ങളെ അകത്താക്കണം എന്നതായിരുന്നു അവൻ്റെ ചിന്ത. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുക്കുരുവിയും കൂട്ടുകാരും കൂടെ തീറ്റ തേടിപ്പോയ തക്കം നോക്കി കോലൻ പാമ്പ് മെല്ലെ മാവിലേക്ക് കയറാൻ തുടങ്ങി. ഉറുമ്പുകൾ ഉള്ളതുകൊണ്ട് കോലന് പെട്ടന്നങ്ങ് കയറാനായില്ല. ഈ സമയം അമ്മുക്കുരുവിയും കൂട്ടുകാരും തിരിച്ച് വരുന്നുണ്ടായിരുന്നു. തൻ്റെ കൂടിനെ ലക്ഷ്യമാക്കി പോവുന്ന കോലനെ അമ്മു ദൂരെ നിന്നേ കണ്ടു. അമ്മുക്കുരുവിയും കൂട്ടുകാരും പറന്ന് വന്ന് കോലൻ പാമ്പിനെ കൊത്തിപ്പായിച്ചു. വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലിരിക്കുന്ന കൂട്ടുകാരോട് അമ്മു സങ്കടത്തോടെ പറഞ്ഞു. ഇനി എങ്ങനെ പറക്കാനാവാത്ത കുട്ടികളേം കൊണ്ട് ഈ കൂട്ടിൽ കഴിയും? അല്പനേരം ആലോചിച്ച് ചിന്നു തത്ത പറഞ്ഞു. നമുക്ക് മുള്ളുകൾ കൊത്തി മരത്തിനു ചുറ്റിലുമിട്ടാലോ? എല്ലാരും സന്തോഷത്തോടെ മുള്ളുകൾ കൊത്തിക്കൊണ്ടുവന്ന് മരത്തിനു ചുറ്റുമിട്ടു. അമ്മുക്കുരുവി കൂട്ടുകാർക്കെല്ലാം നന്ദി പറഞ്ഞു. അങ്ങനെ അമ്മുക്കുരുവിയും' കുട്ടികളും സന്തോഷത്തോടെ കൂട്ടിൽ ജീവിച്ചു.

നൈനിക ഗിറ്റ
2C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ