ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് ഈ മഹാമാരിയെ....

അതിജീവിക്കാം നമുക്ക് ഈ മഹാമാരിയെ....

ചൈനയിലെ ഹുബേ പ്രവിശ്യയിലെ വുഹാൻ എന്ന കൊച്ചു നഗരത്തിൽ ജനിച്, ഇന്ന് ലോകമെമ്പാടും( ഏതാണ്ട് 200 ഇൽ അധികം രാജ്യങ്ങളിൽ ) എത്തി 700 കോടിയിലധികം മനുഷ്യരെ വീട്ടിലെത്തിയ കൊറോണ അഥവാ കോവിഡ് -19 എന്ന ഈ കുഞ്ഞൻ വൈറസ് നമുക്കെല്ലാവർക്കും ഒരു വലിയ പാഠമാണ്. കണ്ണുകൊണ്ട് പോലും കാണാനാവാത്ത ഒരു വൈറസ് മതി ലോകം മുഴുവൻ നിലപ്പിക്കാൻ എന്ന ഒരു വലിയ പാഠം. ഒരു തലത്തിൽ ഒരു മഹാമാരിയാണെങ്കിലും മറ്റൊരു തലത്തിൽ അത് നമ്മുടെ ഈ ഭൂമിക്ക് ഒരു മുറിവ് ഉണക്കലാണ്. അനേകം വർഷങ്ങൾ കൊണ്ട് മനുഷ്യൻ മലിനമാക്കിയ നമ്മുടെ വെള്ളവും വായുവും എന്തിന് ഓസോൺ പാളി വരെ ശുദ്ധീകരിക്കാൻ കിട്ടിയ ഒരു അവസരം. എന്തൊക്കെ പറഞ്ഞാലും, ഒരു കുഞ്ഞൻ ആറ്റത്തിൽ നിന്ന് ഒരു നഗരം മുഴുവൻ ഭസ്മമാക്കാൻ പോന്ന കണ്ടെത്തലുകൾ നടത്തിയ മനുഷ്യരല്ലേ !!! അവർ ഈ വൈറസിനെയും അതിജീവിക്കുക തന്നെ ചെയ്യും.

Yes, we do survive, 

Stay home, stay safe and save the world!

Fathima Shana
4 C ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം