ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/തിരികെ വന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വന്ന പ്രകൃതി

കുന്നിൻ ചരുവിലെ കുഞ്ഞു സൂര്യനെ
കണികണ്ടുണർന്നു ഞാനുണർന്ന നേരം
മുറ്റത്തെ മാവിലെ കുഞ്ഞു കൂട്ടിൽ
കുഞ്ഞുകിളി തൻ കിളിനാദം
പാടത്തെ കതിരുകൾ നൃത്തം ചവിട്ടി
എന്നെ വിളിച്ചത് പോലെ തോന്നി.
പുഞ്ചിരി തൂകിയ പൂച്ചെടികൾ
പുലരിയിൽ പൂത്തു നിറഞ്ഞു നിന്നു
എത്രയോ ദൂരങ്ങൾ താണ്ടിയെൻ
ചിത്രശലഭങ്ങൾ പാറി വന്നു.
പൊയ്കയിൽ നീന്തി കളിക്കും
പൊടിമീനു കൂട്ടായി ഞാനും നടന്ന കാലം.
കാലങ്ങൾ നീങ്ങി കാര്യങ്ങൾ മാറി
യാന്ത്രികമായൊരു കാലമെത്തി.
കാതടപ്പിക്കുന്ന യന്ത്രങ്ങളെല്ലാം
എൻകിളി നാദത്തെ കാർന്നു തിന്നു
പാടങ്ങളെല്ലാം മണ്ണിട്ട് കല്ലിട്ട്
കൂറ്റൻ കെട്ടിടം പണിതുയർത്തി
പൊടിയും പുകയുമെൻ പൂക്കളെ
പൊടി പോലുമില്ലാതകറ്റി മാറ്റി.
ശലഭങ്ങളില്ലാതെയായി
പൊയ്കയിൽ മീനുകളില്ലാതെയായി
പ്ലാസ്റ്റിക്കും കുപ്പിയും നീന്തി നീങ്ങി.
പാരിസ്ഥിതിക പ്രശ്നങ്ങളെല്ലാം
ചർച്ചയിൽ തിങ്ങി നിറഞ്ഞ കാലം
നിനയാതെ എത്തിയ രോഗവ്യാപനം
കോവിഡിൻ പേരിൽ നുര ഞ്ഞൊഴുകി
ആരവമില്ല ആഘോഷമില്ല
ആളുകളെല്ലാം വീട്ടിലായി.
വാഹനമില്ല യന്ത്രങ്ങളില്ല
എങ്ങും നിശബ്ദത മാത്രമായി.
എന്നോ മറഞ്ഞൊര കുഞ്ഞു കിളികളെൻ
മുറ്റത്തെ മാവിൽ വീണ്ടുമെത്തി.
പൂക്കൾ ചിരിച്ചു പൂമ്പാറ്റ പാറി
മാലിന്യമില്ല പുഴയിലെൻ മീനുകൾ
നീന്തിത്തുടിച്ചു തഴുകി നീന്തി
കതിരണിയട്ടെ പാടങ്ങളെല്ലാം
പുതുമഴ പെയ്ത് പറഞ്ഞു നീങ്ങി.
നിങ്ങടെ കോവിഡിൻ പേമാരിയും പെയ്തൊഴിയട്ടെ
ഉദിച്ചുയരട്ടെ എൻ പൊൻസൂര്യനെപോൽ
നന്മതൻ ശോഭയിൽ പുതുലോകം....
 

ശ്രീനന്ദ ശ്രീജേഷ്.
2 GLPS VILAMANA
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത