ജി.എൽ.പി.എസ് മാമ്പുഴ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കാണ് ആരോഗ്യത്തിന്.ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നന്നായി ജീവിക്കാനും സാധിക്കൂ. ആരോഗ്യത്തിൻറെ പ്രധാന ഘടകമാണ് ശുചിത്വം. ഇത് രണ്ടു രീതിയിൽ നടപ്പിലാക്കാൻ കഴിയും ഒന്ന് വ്യക്തി ശുചിത്വം . രണ്ട് പരിസര ശുചിത്വം. ഇവ രണ്ടും പാലിക്കൻ ശ്രമിച്ചാൽ തന്നെ നമുക്ക് ഒരു പാട് രോഗങ്ങൾ തടയാൻ കഴിയും.

ഇപ്പോൾ നാട്ടിൽ പടരുന്ന കൊറോണ വൈറസ് തന്നെ ഒരു ഉദാഹരണം. വ്യക്തി ശുചിത്വം പാലിക്കൽ ഇതിനെ പ്രതിരോധിക്കാനിള്ള മാർഗമാണ്. ശുചിത്വത്തിനു വേണ്ടി നമുക്ക് ഒരു പടു കാര്യങ്ങൾ ചെയ്യാൻ കഴിയും.

പരിസരം മലിനമാകാതെ സൂക്ഷിക്കുക. മാലിന്യ സംസ്കരണം നടത്തുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. മലമൂത്ര വിസർജനവും ചെയ്യരുത് . വ്യക്തി ശുചിത്വം പാലിക്കുക. അതിനായി നിത്യവും രാവിലെയും വൈകുന്നേരവും കുളിക്കുക. പല്ലു തേക്കുക, നഖം മുറിക്കുക, ആഹാരത്തിനു മുമ്പും ശേഷവും കൈയും വായും വൃത്തിയാക്കുക ഇവയൊക്ക ഇതിൽ പെട്ടതാ ണ്.

നമ്മുടെ നാട്ടിലെ ശുചിത്വത്തിൽ ഓരോ വ്യക്തിക്കും നിർണായകമായ പങ്കുണ്ട്. നമ്മൾ നമ്മളെയും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ഓരോ വ്യക്തിയും ചെയ്താൽ നമ്മളും നമ്മുടെ നാടും ശുചിത്വമുള്ളതായിത്തീരും. ശുചിത്വമുള്ള നാട്ടിൽ നാളത്തേക്കായി നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയും. **********************************

നിഷ്ബ.
IV B ജി.എൽ.പി.എസ് മാമ്പുഴ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം