ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം ആരോഗ്യപരിപാലനം

പരിസ്ഥിതിശുചിത്വം ആരോഗ്യപരിപാലനം

നമ്മുടെ പരിസ്ഥിതി വൃത്തിയായിസംരക്ഷിക്കുകയാണെങ്കിൽ എല്ലാ രോഗങ്ങളേയും നമ്മുക്ക് പ്രതിരോധിക്കാൻ കഴിയും എന്ന അറിവ് നാം ഓരോരുത്തർക്കം അറിയാം.എന്നാൽ കുറച്ചു പേർ മാത്രമേ അവ നടപ്പിലാക്കുന്നുള്ളൂ. പരിസ്ഥിതി എന്നത് നമ്മുടെ ചുറ്റുപാടാണ് സസ്യങ്ങളും ജീവജാലങ്ങളും ചുറ്റുമുള്ളവയെല്ലാം ഉൾപെടുന്നതാണ് പരിസ്ഥിതി. പരിസ്ഥിതിയെ വ്യത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. നാം ഓരോരുത്തരും അതിനു വേണ്ടി പരിശ്രമിക്കണം. എങ്കിൽ ഒരു പരിധി വരെ രോഗങ്ങളെ നമുക്കു തടയാൻ കഴിയും. ഇനി മഴക്കാലമാണ് വരാൻ പോകുന്നത് നമുക്ക് ചുറ്റുപാടിലേക്ക് ഒന്ന് ഇറങ്ങി ചെല്ലാം.പാത്രങ്ങൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പുറത്തുണ്ടെങ്കിൽ അതെടുത്ത് മഴ തട്ടാത്ത ഒരു സ്ഥലത്തേക്ക് മാറ്റണം ഇല്ലെങ്കിൽ അവയിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിട്ട് വിരിഞ്ഞ് പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. അങ്ങനെ ഒട്ടനവധി മാറ്റങ്ങൾ വരുത്തുവാൻ നമുക്ക് കഴിയും. അതുകൊണ്ട് പരിസര ശുചിത്വം നലേഖനംമ്മുടെ എല്ലാവരുടെയും കടമയായി കരുതി നമ്മൾ അതു പാലിക്കണം അതുവഴി രോഗങ്ങളെ അകറ്റി നിർത്താം.

ശിഖ.കെ
3 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം