ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/പത്തു മണിപ്പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പത്തു മണിപ്പൂക്കൾ

വാർഷികത്തിനുള്ള നാടകം ക്ലാസ്സിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്
നാളെ മുതൽ സ്കൂളില്ലെന്ന് ടീച്ചർ അറിയിച്ചത്.
അവധിയാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയെങ്കിലും
പ്രിയപ്പെട്ട സ്കൂളിനോട് വിട പറഞ്ഞപ്പോൾ സങ്കടം വന്നു..
വീട്ടിൽ ചെന്നപ്പോൾ സന്തോഷമൊക്കെ പോയി.
വിരുന്നു പോകാനും കളിക്കാൻ പോകാനും ഒന്നും പാടില്ലത്രേ.
ചിത്രം വരച്ചു.കഥകൾ വായിച്ചു. അങ്ങനെ മൂന്നു ദിവസമായപ്പോൾ തന്നെ ബോറടിച്ചു തുടങ്ങി.
അപ്പോഴാണ് ചെടികൾ നടാം എന്നു തോന്നിയത്.
ഒരു കുപ്പി മുറിച്ച് മണ്ണു നിറച്ച് പത്തു മണിച്ചെടി നട്ടു.
ഉപ്പഒരുക്കി തന്ന കവറിൽ പയറും മറ്റു പച്ചക്കറിവിത്തുകളും നട്ടു.
എന്റെ പത്തു മണിച്ചെടിയിൽ വിരിഞ്ഞ പൂക്കളെ നോക്കിയാണ് ഞാനിതെഴുതുന്നത്.
പൂക്കൾ കാണുമ്പോൾ എന്തു സന്തോഷമാണെന്നോ?
എന്റെ പയർചെടികളും വലുതായി.
ഉടനെ കായ്ക്കും.
മലയാളത്തിലെ "താളും തകരയും 'പാoത്തിൽ പഠിച്ച പോലെ
ഇനിയും ഞാൻ പച്ചക്കറിവിത്തുകൾ നട്ട് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കും.
വിരിഞ്ഞു നിൽക്കുന്ന മനോഹരമായ പത്തുമണിപ്പൂക്കളെപ്പോലെ
രോഗഭീതിയില്ലാത്ത നല്ലൊരു നാളെ ഉണ്ടാവട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
                       

ഷഹാന പി
4 ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ