നിപ്പയും കടന്നു പോയ്
പ്രളയവും കടന്നു പോയ്
ലോകമാകെ കരഞ്ഞൊഴുകി
വന്നിതാ ഒരു രോഗം
ഭീകരനായൊരു കൊറോണ രോഗം
ചൈനയിൽ വന്നൊരു കൊച്ചുരോഗം
പിന്നെ ഭീകരനായി മാറി
ചൈനയിൽ നിന്നതു യാത്രയായി
ഇറ്റലിയാകെ രോഗമായി
മുന്നിട്ടു നിന്നൊരു കൊറോണരോഗം
ഇന്ത്യയുടെ കാലനുമായി മാറി
വാർത്തകൾ കേട്ടൊരു കേരളക്കാർ
ഞെട്ടിയ വാർത്തകൾ കെട്ടുനിന്നു
കേരളമാകെ ഭയത്തിലായി
സ്കൂളുകൾ അടക്കുന്നു
ജോലിയില്ലാതെ ആകുന്നു
കടകൾ അടക്കുന്നു മാർക്കറ്റടക്കുന്നു
പുറത്തിറങ്ങാൻ കഴിയാതെ ആവുന്നു
നമ്മുടെ നാടാകെ ഉറങ്ങിപ്പോയി
ലോകം മുഴുവനും വിറച്ചുപ്പോയി.........