ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

ലോകം എന്ന മഹാ പ്രപഞ്ചം, ഈ പ്രപഞ്ചം തന്നെ ആണ് നമ്മുടെ പ്രകൃതി .
ഈ പ്രകൃതിയിലെ ഓരോ വസ്തുവിനും ജീവനുണ്ട്.
അവക്കെല്ലാം ഒരു പ്രത്യേക തരം സൗന്ദര്യം ഉണ്ട്.
നമ്മുടെ ഈ കൊച്ചു പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം തന്നെ ആണ്.
നാം ഈ പരിസ്ഥിതിയെ മനോഹരമാക്കുകയാണ് വേണ്ടത്.
നാം ഒരു മരം നടുമ്പോൾ ആ മരം നമുക്ക് തന്നെ ഉപകാരപ്രദമാകും
എന്ന ചിന്തയിൽ വേണം നടാൻ.
നാം ഇന്ന് അനുഭവിക്കുന്ന ഈ സുഖത്തിനു കാരണം നമ്മുടെ പൂർവികാരാണ്.
നാം ഇന്ന് വെട്ടി നശിപ്പിക്കുന്ന മരങ്ങളും മണ്ണിട്ട് നികത്തുന്ന വയലുകളും
നമ്മുടെ പൂർവികർ വരും തലമുറകളുടെ നന്മക്കു വേണ്ടി ഉണ്ടാക്കിയതാണ്.
ഒരു തൈ നാം നടുമ്പോൾ അതിലൂടെ ഒരുപാടു പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.
പരിസ്ഥിതിയിലെ ഓരോ വസ്തുവിനും അവരവരുടേതായ
സങ്കടങ്ങൾ ഒരുപാടു പറയാൻ ഉണ്ടാകും എന്നല്ല ഉണ്ട്.
ഒത്തിരി ഒത്തിരി കാര്യങ്ങൾ പറയാൻ ഉണ്ടാകും.

       

അഞ്ജന കെ
2 B ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം