ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ മനുഷ്യന്റെ നിലനിൽപിന് തന്നെ ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലായ്മ മനുഷ്യന്റെ നിലനിൽപിന് തന്നെ ആപത്ത്

പണ്ട് പണ്ടൊരു ഗ്രാമത്തിൽ ദീപു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ സ്കൂളിലെ മിടുക്കൻ ആയ ഒരു കുട്ടി ആയിരുന്നു. പല മേഖലയിലും അവൻ വിജയം കരസ്ഥമാക്കി .അവൻ ഒരു പാവപെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന കുട്ടിയായി രുന്നു. അവന്റെ ഗ്രാമത്തിലെ ജനങ്ങൾക് ആവശ്യമായ സൗകര്യങൾ ഉണ്ടായിരുന്നില്ല. ആ ഗ്രാമത്തിലെ വീടുകളും പരിസരവും വൃത്തിഹീനമായിട്ടുളളതായിരുന്നു. പല തരത്തിൽ ഉള്ള രോഗങ്ങൾ ആ ഗ്രാമത്തിൽ പടർന്നു കൊണ്ടിരുന്നു. എന്നാൽ ദീപു എല്ലാ കാര്യത്തിലും നല്ല ശുചിത്വ ശീലം ഉള്ളവൻ ആയിരുന്നു. അത്കൊണ്ട് തന്നെ അവൻ അത്തരത്തിൽ ഉള്ള രോഗത്തിൽ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഒരു ദിവസം അവന്റെ കൂട്ടുകാരൻ ആയ മനുവിന് രോഗം പിടിപെട്ടു. മനുവിന്റെ വീട്ടിലെ ശുചിത്വമില്ലായ് മ ആയിരുന്നു രോഗകാരണം. രോഗം ഗുരുതരമായതോടെ മനു മരണപെട്ടു.... ഇത് ദീപുവിനെ വല്ലാണ്ട് സങ്കടത്തിൽ ആക്കി.അവൻ ഈ ഒരവസ്ഥ വേറെ ഒരാൾക്കും വരാൻ പാടില്ല എന്ന് ആഗ്രഹിച്ചു. അങ്ങനെ അവൻ ഗ്രാമത്തിലെ കുട്ടികളെയും മുതിർന്നവരെയും കൂട്ടി ഗ്രാമത്തിലെ മലിനമായ പരിസരം വൃത്തിയാക്കുകയും, ആരോഗ്യ ഇൻസ്‌പെക്ടറുടെ സഹായത്താൽ ഗ്രാമത്തിൽ ഉള്ളവർക്ക് ഒരു നല്ല ബോധവൽക്കരണ ക്ലാസ്സ്‌ ഏടുത്ത് കൊടുക്കുകയും ചെയ്തു. അങ്ങനെ അവന്റെ ഗ്രാമവാസികൾ ബോധവാൻമാരായി. അവർ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിലനിർത്തണം,അത് നാം ഓരോരുതരുടെയും കടമയാണ്. നമുക്ക് ഒന്നു ചേരാം.... നല്ലൊരു നാളേയ്ക്കായ്....👍ആരോഗ്യമുള്ള പുതു തലമുറക്ക് വേണ്ടി...................

വഫ
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ