ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/വൃത്തിയുള്ള ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള ഗ്രാമം

ഒരു ഗ്രാമത്തിൽ ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അപ്പുവും അച്ചുവും. ഒരു ദിവസം അപ്പുവിനു പനി വന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോയി. കൊതുകു പരത്തുന്ന പനിയാണ് എന്നാണ് ഡോക്ടർ സാർ പറഞ്ഞത്. ഇതു കേട്ടപ്പോൾ തന്നെ അച്ചു കൊതുകിനെ കൊല്ലുന്ന ബാറ്റ് എടുത്തു കൊതുകിനെ കൊല്ലാൻ തുടങ്ങി. മരുന്നുമായി അപ്പു വീട്ടിലെത്തി എത്തി. അവരുടെ അച്ഛൻ അച്ചുവിനെ അന്വേഷിച്ചു. മുത്തശ്ശി പറഞ്ഞു അച്ചു ബാറ്റുമായി കൊതുകിനെ കൊല്ലുകയാണ്. അതു കേട്ടപ്പോൾ അച്ഛൻ പറഞ്ഞു കൊതുകിനെ കൊല്ലാൻ ഇതൊന്നും പോരാ. വീടും പരിസരവും മുഴുവൻ വൃത്തിയാക്കണം നമ്മുടെ വീട് മാത്രമല്ല എല്ലാ വീടുകളും പരിസരങ്ങളും വൃത്തിയാക്കണം ഈ ഗ്രാമം മുഴുവൻ വൃത്തിയാക്കണം. കൊതുക് വളരാൻ സാധ്യതയുള്ള, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളെല്ലാം വൃത്തിയാക്കണം. കൊതുകിനെ കൂത്താടികളെ നശിപ്പിക്കണം. ഇതുകേട്ടപ്പോൾ അപ്പുവിനെയും അച്ചുവിന്റെ യും മുത്തശ്ശി പറഞ്ഞു, മോനേ അതിനു നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ എല്ലാ ആളുകളും വിചാരിക്കേണ്ട ആളുകൾക്ക് ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കണം എങ്കിൽ എല്ലാം ശരിയാവൂ. ശരിയാണ് അമ്മേ, ഇനി ഈ ഗ്രാമത്തിൽ കൊതുക് ആർക്കും രോഗം പരത്തരുത്, എല്ലാവർക്കും ഒറ്റക്കെട്ടായി കൊതുകിനെ നശിപ്പിക്കാൻ ഗ്രാമം വൃത്തിയാക്കാം..

അഫ് ലഹ് യു
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ