ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/കറുമ്പിയും വെളുമ്പിയും

കറുമ്പിയും വെളുമ്പിയും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ കറുമ്പിയും വെളുമ്പിയും താമസിച്ചിരുന്നു. ഈ കറുമ്പിക്കും വെളുമ്പിയും ആരാണെന്ന് നിങ്ങൾക്ക് അറിയാമോ? കറുമ്പി ഒരു കാക്കയും വെളുമ്പി ഒരു പ്രാവുമായിരുന്നു. ഒരു ദിവസം ഇവർ രണ്ടു പേരും ഗ്രാമത്തിലൂടെ പാറി നടക്കുകയായിരുന്നു. അപ്പോൾ അതുവഴി പോയ ഒരു വേട്ടക്കാരൻ ഇവരെ രണ്ടു പേരേയും കണ്ടു. അവരെ കണ്ടത്തും അവന് തോന്നി ഈ കാക്കയേയും പ്രാവിനേയും പൊരിച്ച് കഴിക്കാം നല്ല രുചിയായിരിക്കും.

അവൻ അവരെ വെടിവെയ്ക്കാൻ നിൽക്കുമ്പോൾ കറുമ്പി കാക്ക അതു കണ്ടു കറുമ്പി വെളുമ്പിയേയും കൂട്ടി പെട്ടന്ന് അവിടെ നിന്ന് മാറി. വെളുമ്പിക്ക് കാര്യം മനസിലാവാത്തതു കൊണ്ട് അവൾ കറുമ്പിയെ ചീത്ത വിളിച്ചു. എല്ലാ കാര്യങ്ങളും കറുമ്പി വെളുമ്പിയോട് പറഞ്ഞു. കാര്യം മനസിലായ വെളുമ്പി അവളോട് മാപ്പു പറഞ്ഞു.വെളുമ്പി കറുമ്പിയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി.വെളുമ്പി കറുമ്പിക്ക് നല്ല നല്ല വിഭവങ്ങൾ നൽകി.കറുമ്പിക്ക് സന്തോഷമായി. നടന്നതെല്ലാം മറന്ന് അവർ ആകാശത്തിലൂടെ രസിച്ചും സന്തോഷിച്ചും പറന്നു.

ജന്ന നൗറിൻ
2 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ