ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പരിസ്ഥിതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ പരിസ്ഥിതിയെ സ്നേഹിച്ചാൽ പരിസ്ഥിതി നമ്മളെയും സ്നേഹിക്കും
തണ്ണീർമുക്കിലെ ആളുകൾ ശുചിത്വം ഇല്ലാതെയായിരുന്നു ജീവിച്ചിരുന്നത് അവരുടെ ചുറ്റുപാടും വൃത്തിഹീനം ആയിട്ടാണ്, ചുറ്റുപാടും പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിടുക, ചിരട്ടയിലും മറ്റും വെള്ളം കെട്ടി നിർത്തുക തുടങ്ങിയവ അവരുടെ പരിസ്ഥിതിയുടെ അവസ്ഥയായിരുന്നു.

അങ്ങനെയിരിക്കെ ഒരാൾ അവരുടെ നാട്ടിലേക്ക് വന്നു അവിടുത്തെ അവസ്ഥ കണ്ടു അയാൾക്ക് സങ്കടം തോന്നി അയാൾ ആ നാട്ടുകാരെ തവണ ഉപദേശിച്ചു ഇങ്ങനെ പരിസരമലിനീകരണം ഉണ്ടായാലുള്ള ഭവിഷത്ത് കുറേ പറഞ്ഞുകൊടുത്തു. മഞ്ഞപ്പിത്തം, മലേറിയ, നിപ്പ, കൊറോണ പോലെയുള്ള മഹാമാരി വന്നു പെടും എന്നും അവരെ ഉപദേശിച്ചു അവർ അതൊന്നും കാര്യമാക്കിയില്ല അങ്ങനെ അവർക്ക് മാറാത്ത രീതിയിലുള്ള ഒരു അസുഖം പിടിപെട്ടു അവർ ആകെ ബുദ്ധിമുട്ടി. പിന്നീട് മിന്നു എന്ന കുട്ടി മാസ്ക് കെട്ടി ചൂലുമായി വന്നു പിന്നീട് അവിടെ എല്ലാം വൃത്തിയാക്കാൻ തുടങ്ങി അതുകണ്ട് മറ്റുള്ളവരും വന്ന് അവരുടെ കൂടെ ശുചീകരണ പ്രവർത്തി തുടങ്ങി അങ്ങിനെ അവരുടെ നാട്ടിൽ പടർന്നുപന്തലിച്ച രോഗങ്ങൾ എല്ലാം അവസാനിച്ചു. പരിസ്ഥിതി വൃത്തിയാക്കാൻ തുടക്കം കുറിച്ച മിനു എന്ന കുട്ടിക്ക് അവിടുത്തെ ആളുകളെല്ലാം കൂടി നല്ലൊരു സമ്മാനം നൽകി അവിടെ ഒരു ശുചീകരണ ബോധവൽക്കരണ പോസ്റ്റർ ഉണ്ടാക്കി. "നമ്മൾ പരിസ്ഥിതിയെ സ്നേഹിച്ചാൽ നമ്മളെ പരിസ്ഥിതിയും സ്നേഹിക്കും" എല്ലാവരും ഈ പോസ്റ്റർ കണ്ട് അവളെ അഭിനന്ദിച്ചു.

ലിയ യാസർ
4 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ