ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/പൂച്ചയും കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്


പൂച്ചയും കുഞ്ഞുങ്ങളും

പണ്ട് പണ്ടൊരിടത്ത് ഒരു അമ്മ പൂച്ചയും കുഞ്ഞുങ്ങളും താമസിച്ചിരുന്നു. നാലു പൂച്ചയും കുഞ്ഞുങ്ങളാണുള്ളത്. അതിൽ രണ്ടെണ്ണം കറുത്തതും രണ്ടെണ്ണം വെളുത്തതുമായിരുന്നു. കറുത്തവരും വെളുത്തവരും ശത്രുക്കളെപ്പോലെ ആയിരുന്നു പെരുമാറിയിരുന്നത്. എപ്പോഴും വഴക്കാണ്. അമ്മ പൂച്ച എത്ര പറഞ്ഞിട്ടും കാര്യമൊന്നും ഉണ്ടായിരുന്നില്ല.

             അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി കുട്ടികളെല്ലാവരും വഴക്കു കൂടുമ്പോ‍ൾ അമ്മ പൂച്ച ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കി , അതാ ഒരു ചെന്നായ തന്നേയും തൻെറ കുഞ്ഞുങ്ങളെയും ലക്ഷ്യമാക്കി വരുന്നു. അതു കണ്ട അമ്മ പൂച്ചകുഞ്ഞുങ്ങളോടു പറഞ്ഞു ഇപ്പോൾ വഴക്കു കൂടേണ്ട സമയമല്ല , നമ്മൾ ഒരുമിച്ച് നിൽക്കണം . ആ ചെന്നായയെ നമുക്ക് നേരിടണം . ചെന്നായ അടുത്തെത്താറായപ്പോൾ പൂച്ചകുഞ്ഞുങ്ങൾ ഒറ്റച്ചാട്ടം .അവർ ചെന്നായയെ കടിച്ചും മാന്തിയും വേദനിപ്പിച്ചു. ചെന്നായ വേദന സഹിക്കാനാവാതെ അവിടെ നിന്നും ഓടിപ്പോയി . ഇതുകണ്ട പൂച്ചകുഞ്ഞുങ്ങൾക്ക് അദ്ഭുതവും സന്തോഷവും തോന്നി. അപ്പോൾ അമ്മ പൂച്ചപറഞ്ഞു കുട്ടികളേ ഇതുപോലെ ഒറ്റക്കെട്ടായി നിന്നാൽ ഏതു പ്രതിസന്ധികളേയും നമുക്ക് നേരിയാൻ കഴിയും.


ആരുഷി പി രാജീവ്
3 C ജി എൽ പി എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ