ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/കൊറോണകാലത്തെ അനുഭവ‍‍‍‍ങ്ങൾ

കൊറോണകാലത്തെ അനുഭവ‍‍‍‍ങ്ങൾ

നല്ല മടുപ്പാണ്. അപ്രതീക്ഷിതമായാണ് സ്കുൂൾ പൂട്ടിയത്. സ്കൂൾ ഉള്ള ദിവസങ്ങളിൽ ഒരു ഒഴിവുദിവസത്തിനു വേണ്ടി ആയിരുന്നു കാത്തിരുന്നത്. പക്ഷേ ഇപ്പോൾ സ്കൂൾ തുറക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. ക്ലാസ്സിലിരുന്നു പഠിക്കാനും ടീച്ച‍‍‍ർമാരുടെ ക്ലാസ്സുകൾ കേൾക്കാനും കൂട്ടുകാരുടെ കൂടെ കളിക്കാനും കൊതിയാകുനുണ്ട്. ഈ ദിവസങ്ങൾ വീണ്ടും കിട്ടാൻ കൊതിയാകുന്നു. ലോക്ക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാനും പറ്റുന്നില്ല. ദിവസങ്ങൾ കഴിഞ്ഞുപോകുന്നില്ല. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ അവധി ദിവസങ്ങൾ ഒതുങ്ങി തീരുന്നു. ഇങ്ങനെയുള്ള അവധിദിവസങ്ങളേക്കാൾ നല്ലത് സ്കൂളുള്ള ദിവസങ്ങളാണ്. കൂട്ടുക്കാരെയും അധ്യാപകരെയും കാണാൻ കൊതിയുണ്ട്.

ഫാത്തിമ ഷെറിൻ
4 B ജി. എൽ. പി. എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം