ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/ദിനോസർ
ദിനോസർ
ഒരിടത്ത് അപ്പു എന്ന കുട്ടിയുണ്ടായിരുന്നു. അവന് ദിനോസറിന്റെ പുറത്ത് കയറണം എന്നായിരുന്നു ആഗ്രഹം. ഒരു ദിവസം അവന്റെ വീടിന്റെ അടുത്തുള്ള പാർക്കിലേക്ക് പോയി. അവിടെ വലിയ ദിനോസറിന്റെ പ്രതിമ ഉണ്ടായിരുന്നു. നല്ല ഉയരമുള്ള പ്രതിമ. അവൻ അതിന്റെ മുകളിലേക്ക് ഏണി ഉപയോഗിച്ച് കയറിയിരുന്നു. പെട്ടെന്ന് ആ പ്രതിമയ്ക്ക് ജീവൻ വച്ചു. അത് അനങ്ങാൻ തുടങ്ങി. അപ്പു പേടിച്ച് നിലവിളിച്ചു. പെട്ടെന്ന് അപ്പു ഞെട്ടി ഉണർന്നു. അത് ഒരു സ്വപ്നമായിരുന്നു......
|