ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/കൊവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്-19

കോവിഡ് 19 എന്ന മഹാമാരിയിൽ ആണിപ്പോ നമ്മൾ കഴിഞ്ഞു പോകുന്നത് എന്താണീ കോവിഡ് 19? കൊറോണ എന്ന പേരിൽ നമ്മൾ ഓരോരുത്തരും അറിഞ്ഞ ഒരു വൈറസ് രോഗ ബാധയാണ് കോവിഡ് 19 ഒരു വൈറസിന്റെ മൂലം ഈ ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു രോഗമാണ് കൊറോണ എന്ന കോവിഡ് 19 ഈ രോഗം ആദ്യമായി കാണപ്പെട്ടത് ചൈനയിലാണ് അവിടെ പതിനായിര കണക്കിന് ജനങ്ങളാണ് ഈ വൈറസ് മൂലം മരണപ്പെട്ടത് ലക്ഷ കണക്കിന് ജനങ്ങൾ രോഗബാധ ഏറ്റിട്ടുമുണ്ട് അമേരിക്ക, ഇറ്റലി, ഫ്രാൻസ്, എന്നി രാജകളിലാണ് ഇപ്പോൾ കൂടുതലായും മനുഷ്യർക് ജീവഹത്യ സംഭവിച്ചത് മനുഷ്യരൊന്ന പോലെ മൃഗങ്ങളിലും ഈ വൈറസ് ബാധ കണ്ടത്തി വരുന്നു

നമ്മുടെ ഇന്ത്യയിലും വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായി നമ്മൾ മറ്റുള്ളവരുമായി ഇടപെടാതിരിക്കാനും രോഗം എല്കാതിരിക്കാനും stay home എന്നാ വാക്യവുമായി വീട്ടിലിരിക്കുകയാണ്. Break the chain, lock down, stay home and stay safe എന്ന വാക്യങ്ങളാണ് നമ്മൾ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യം ഇങ്ങനെ ഒരു അടിയന്തിര പ്രഖ്യാപനം എടുത്തിട്ടുണ്ടങ്കിൽ അത് നമ്മൾ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ രാജ്യത്തോട് പാലിക്കേണ്ട മര്യാദകൾ നിറവേറ്റണം.

നമ്മൾ നമ്മുടെ വീടും പരിസരവും അതുപോലെ നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിച്ച കൊണ്ട് പോകേണ്ടതുട്ടുണ്ട് എന്നാൽ മാത്രമേ രോഗങ്ങളുമം മറ്റു അസുഖങ്ങളും നമ്മുക്ക് വരാതിരിക്കൂ അതിനുവേണ്ട പ്രവർത്തികൾ നമ്മളിലോ രുത്തരും ചെയ്യേണ്ടതാണ്. നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയിൽ കൊണ്ട് പോകേണ്ടത് നമ്മുടെ കടമയാണ് അതുപോലെ നമ്മുടെ ശരീരവും വൃത്തിയായി കൊണ്ട് നടക്കണം. കെകൾ സോപ്പ് ഉപയോകിച്ചില്ലങ്കിലും ഇടക്കിടെ കഴുകേണ്ടതാണ്. കയ്യിൽ നിന്നാണ് മറ്റു ശരീര ഭാഗങ്ങളിലേക് രോഗങ്ങൾ പടരുന്നത്. അതിനാൽ കയ്കൾ ഇടക്കിടെ കയ്കുക. പുറത്ത് അത്യാവശ്യമായി ഈ സമയങ്ങളിൽ പോവുമ്പോൾ മാസ്ക് പോലുള്ള വായയും മൂക്കും മൂടുന്ന എന്തങ്കിലും അണിയുക രോഗം പ്രതിരോധത്തിനായി വേണ്ടത്ര കരുതൽ എടുക്കുക അസുഖങ്ങൾ ഉണ്ടാവുമ്പോൾ മാത്രമേ നമ്മൾ ആശുപത്രികളിൽ പോലും പോവാൻ പാടൊള്ളു. അതുപോലെ മറ്റുള്ളവരുമായി അധികം ഇടപെഴകാതിരിക്കുകയും അവരിൽ നിന്നും ഒരു മീറ്റർ എങ്കിലും അകലം പാലിക്കേണ്ടതുമാണ്.

റിഫാന.കെ.സി
1 B ജി.എം.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം