ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ഹാരിയുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ഹാരിയുടെ സ്വപ്നം

എല്ലാ ദിവസവും രാവിലെ പോകുന്നത് പൊലെ അമ്മ പറഞ്ഞത് കേൾക്കാതെ അച്ഛൻ കാണാതെ ഹാരി സൈക്കിളുമായി തൊടിയിലേക്ക് ഇറങ്ങി .കുറേ ദൂരം ചെന്നപ്പോഴാണ് ഓർത്തത് ഈ വന്ന വഴിയിലെന്നും ആരെയും കണ്ടില്ലലോ . പെട്ടന്ന് മരങ്ങളുടെ ഇടയിൽ നിന്ന് ദേഹം മുഴുവൻ കൊമ്പുകളും ഒറ്റക്കണ്ണുമൊക്കെയുള്ള ഒരു വികൃത രൂപം അവന്റെ അടുത്തേയ്ക്ക് നീങ്ങി വന്നു .തൊട്ടുപിറകിലായി മാലിന്യകൂമ്പാരത്തിൽ നിന്നും കെട്ടിനിന്ന വെള്ളത്തിൽ നിന്നും മറ്റു രൂപങ്ങളും വരുന്നതായി കണ്ടു .തങ്ങളുടെ പേര് കൊറോണയാണെന്നും ഡെങ്കിപ്പനി ആണെന്നും പറഞ്ഞ് അവർ അവനെ അടുത്തപ്പോഴേക്കും ദുസ്വപ്നത്തിൽ നിന്നും ഹാരി ഉണർന്നു .

സ്വപ്നം കണ്ട ഞെട്ടലിൽ ഹാരി ചില തീരുമാനങ്ങെളെടുത്തു :ഇനി ഞാൻ തൊടിയിലേക്കും ടൗണിലേക്കും പൊകില്ലയെന്ന് തീരുമാനിച്ചു സൈക്കിൾ പൂട്ടി . ശേഷം വീട് വൃത്തിയാക്കാൻ തീരുമാനിച്ചു .ഇതു കണ്ട അച്ഛൻ അവനോട് മാസ്കും കൈയുറയും ധരിക്കാൻ ആവശ്യപ്പെട്ടു .മുറ്റത്തുള്ള മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്ത്‌ കൊതുകുകളെ എല്ലാം അവൻ തുരത്തി .

വീടും പരിസരവും ശുചിയാക്കി അകത്തേക്ക് കയറാൻ നിന്ന ഹാരിയെ അമ്മ തടഞ്ഞു. കൈകഴുകുന്നതിന്റെ പ്രാധാന്യം അവന് മനസ്സിലാക്കികൊടുത്തു ,ശേഷം അവൻ സോപ്പ് ഉപയോഗിച്ച് കൈകഴുകി .അകത്തു കയറിയ അവൻ മൊബൈൽ ഫോൺ എടുത്ത് കൂട്ടുകാർക് വിളിച്ചു .ലോക്കഡോണിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം അവരെ ബോധ്യപ്പെടുത്തി . താൻ സ്വപ്നത്തിൽ കണ്ട വികൃത രൂപത്തിന്റെ കൊമ്പുകൾ പൊഴിഞ്ഞില്ലാതാവുന്നത് ഓർത്തു ഹാരിയുടെ മുഖത്തു ചിരി വന്നു.

ഇൻഷാഫ് അഷറഫ്
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ