അയ്യോ,കൊറോണയെന്നൊരു വൈറസ്
വന്നല്ലോ ഏവർക്കും ഭീഷണിയായി,
ഒത്തൊരുമിച്ചു പ്രവർത്തിച്ച്
കൊറോണയെ തുരത്തീടാം.
വീട്ടിലിരിക്കാം സുരക്ഷിതരായ്
പുറത്താരോടും ഇടപഴകാതെ,
പേടിവേണ്ട; ജാഗ്രതവേണം
ശ്രദ്ധവേണം വൃത്തിവേണം
കൈകഴുകണം ഇടക്കിടക്ക്
കൈകൊടുക്കൽ ഒഴിവാക്കേണം.
രാവും പകലും ലോകനന്മക്കായ്
പ്രവർത്തിക്കുന്നു ദൈവങ്ങളായ്
ഡോക്ടർമാരും നേഴ്സന്മാരും
അവർക്കുമുമ്പിൽ നമിച്ചീടാം
നന്ദിയോടെ സ്നേഹത്തോടെ
പ്രാർഥനയോടെ കൈകൂപ്പാം.
ഒരു മാറ്റത്തിന്റെ, ഒരു തിരിച്ചറിവിന്റെ
നല്ലൊരു നാളേക്കായ്.....