ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*നാടൻ ഭക്ഷണരീതിയും ആരോഗ്യവും *

നാടൻ ഭക്ഷണരീതിയും ആരോഗ്യവും

പ്രകൃതിയോട് ഇണങ്ങി ജീവിച്ച ചരിത്രമാണ് മനുഷ്യന്റേത്. എപ്പോഴൊക്കെ നാം ആ വഴിയിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ നഷ്ടങ്ങൾ മനുഷ്യനെ പിടികൂടിയിട്ടുണ്ട്.
പ്രത്യേകിച്ച് ഭക്ഷണരീതിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് മനുഷ്യൻ വലിയ വില നല്കേണ്ടിവരുന്നു.
ഫാസ്റ്റ് ഫുഡ്‌ രീതികൾ നമ്മെ രോഗാവസ്‌ഥയിലേക്ക് നയിച്ചു. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും വിട്ടു നാം കൃത്രിമ രുചിയുടെ മായാലോകത്തേക്കു ചേക്കേറിയപ്പോൾ രോഗങ്ങളും നമ്മുടെ ചങ്ങാതിമാരായി. രോഗങ്ങളോട് പൊരുതാനുള്ള ശേഷി മനുഷ്യന് ഇല്ലാതായി. അതാണ് കൊറോണ നിപ ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ വിരുന്നുകാരായി വന്നിരിക്കുന്നത്. ഇന്നത്തെ സ്ഥിതി മനുഷ്യന് ഒരു മുന്നറിയിപ്പ് ആണ്. നമ്മുടെ നാടൻ ഭക്ഷണരീതിയിലേക്ക് മടങ്ങി പോകാനുള്ള ഓർമപ്പെടുത്തലാണ്.

സാലിഹ. എം. എസ്
4 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം