ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അവധിക്കാലം

ഞാൻ ഇന്നലെയാണ് നാട്ടിൽ എത്തിയത് . വല്യച്ഛൻ രണ്ടു ദിവസം മുന്ന് എത്തി എന്ന് അച്ഛൻ പറഞ്ഞു . നാട്ടിലെത്തിയാൽ എല്ലാവരും തറവാട്ടിൽ ഒത്തുകൂടും .പിന്നെ കളിയും ചിരിയും ആഘോഷങ്ങളുമാണ് .എന്നാൽ ഈ പ്രാവശ്യം എന്താ ഇങ്ങനെ .. ഞാൻ ഞങ്ങളുടെ പുതിയ വീട്ടിൽ തന്നെയാണ് ഇപ്പോളും . എന്തോ തെറ്റ് ചെയ്ത പോലെയാണ് എല്ലാവരും എന്നെ നോക്കുന്നത് തന്നെ .ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല .അച്ഛനോട് ചോദിച്ചപ്പോൾ രണ്ടു ആഴ്ച കഴിഞ്ഞു കാണാം എന്നാണ് പറഞ്ഞത് .ആ .... എനിക്കൊന്നും അറിയില്ല .ഒന്ന് രണ്ടു പ്രാവശ്യം ഡോക്ടർമാരും പോലീസ് ഓഫീസർമാരും വന്നിരുന്നു .എല്ലാവരും മുഖം മൂടിയിരിക്കുന്നു . അച്ഛനോടും അമ്മയോടും കുറെ നേരം സംസാരിച്ചു .കുറെ പുതിയ വാക്കുകളും കേട്ടു .ഇംഗ്ലീഷിൽ ജനിച്ചു വളർന്ന എനിക്ക് അതൊന്നും മനസ്സിലായില്ല .വീട്ടിലും വലിയ സന്തോഷമൊന്നുമില്ല .കാലത്തു ടി വി വച്ചാൽ എപ്പോഴും കേൾക്കുന്നത് ഒരു കുഞ്ഞു വൈറസിന്റെ കാര്യമാണ് .പക്ഷെ വളരെ ഭീകരൻ ആണെന്ന് തോന്നുന്നു .പിന്നെ കേൾക്കുന്നത് കൊറോണ ..... കൊറോണ ... എന്നാണ് .ഈ വൈറസ് ഒരു ഭീകരനാണ് , ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കും ,വേണ്ട മുൻകരുതലുകൾ എടുത്താൽ മാത്രേ രക്ഷയുള്ളൂ എന്ന് മുത്തച്ഛൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് ആകെ പേടിയായി .'ഇത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്താൽ ഒരു പരിധി വരെ രക്ഷ നേടാം മോളെ' ... അച്ഛന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക്‌ ആശ്വാസം തോന്നി .എങ്ങനെയാ അച്ഛാ ഞാൻ ചോദിച്ചു . വീട്ടിലേക്കു വന്നിരുന്ന ഡോക്ടർമാരും പോലീസും മുഖം മൂടി കെട്ടിയതു മോള് കണ്ടില്ലേ ,അതുപോലെ ചെയ്യണം .പിന്നെ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .പുറത്തു ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണം . എല്ലാവരിൽ നിന്നും ഒരു അകലം പാലിക്കണം .ഇതൊക്കെ ചെയ്താൽ നമുക്ക് കൊറോണയിൽ നിന്ന് രക്ഷനേടാം .സ്റ്റേ ഹോം സ്റ്റേ സേഫ് ഇതാണ് മോളെ നമ്മുടെ ഗവണ്മെന്റ് നമുക്ക് തരുന്ന മെസ്സേജ് .ആശ്വാസമായി . ഈ വിവരങ്ങൾ എന്റെ കൂട്ടുകാരെ വിളിച്ചു അറിയിക്കാം . അവരും കൊറോണയെ തടയട്ടെ . ബാക്കി എല്ലാ ആളുകൾക്കും വീട്ടിലിരിക്കാൻ തന്നെ തോന്നണമേ, ഞാൻ പ്രാർത്ഥിച്ചു ... "സ്റ്റേ ഹോം ,സ്റ്റേ സേഫ് ".

പ്രാർത്ഥന കെ ബി
2 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ