ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം
ശുചിത്വമാണ് ആരോഗ്യം
രാമുവും നന്ദുവും കൂട്ടുകാരായിരുന്നു. സ്കൂളിൽ പോകുമ്പോഴും കളിക്കാൻ പോകുമ്പോഴും എവിടെ പോകുമ്പോഴും അവർ ഒരുമിച്ചാണ് പോകാറുള്ളത്. രാമു മടിയായിരുന്നു. നന്ദു എല്ലാ കാര്യത്തിനും മിടുക്കനുമാണ്. രാമു എവിടെ പോകുമ്പോഴും പോകുന്ന വഴിയിലുള്ളതൊക്കെ പെറുക്കിയെടുക്കും. കണ്ടതെല്ലാം വാങ്ങിക്കഴിക്കും. വേസ്റ്റുകളെല്ലാം വഴിയിലെറിയും. ഇതൊന്നും ഇഷ്ടമല്ലാത്ത നന്ദു എപ്പോഴും രാമുവിനോട് പറയും. രാമൂ, ഇങ്ങനെയൊന്നും നമ്മൾ ചെയ്യരുത്. വേസ്റ്റ് എവിടെയും വലിച്ചെറിയാൻ പാടില്ല. നമ്മൾ എപ്പോഴും വൃത്തിയുള്ളവരായി നടക്കണം. ആഹാരത്തിന് മുമ്പും ശേഷവും കൈയും വായയും കഴുകണം. ഇല്ലെങ്കിൽ നമുക്ക് അസുഖങ്ങൾ വരും.നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതെല്ലാം കേട്ടപ്പോൾ രാമുവിന് നന്ദുവിനോട് ദേഷ്യമായി. നന്ദു പറഞ്ഞത് കേൾക്കാതെ രാമു പിന്നെയും അതെല്ലാം ആവർത്തിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാമുവിനെ സ്കൂളിലേക്കും കളിക്കാനുമൊന്നും കാണാതായി. നന്ദുവിന് അവനെ കാണാതെ വിഷമമായി. അവൻ രാമുവിന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചു. അവൻ വയ്യാതെ കിടക്കുകയായിരുന്നു. നന്ദുവിനെ കണ്ടപ്പോൾ രാമുവിന് സങ്കടമായി. എന്താണ് സംഭവിച്ചതെന്ന് നന്ദു രാമുവിനോട് ചോദിച്ചു. വയറുവേദനയും പല്ല് വേദനയുമാണ്. ഡോക്ടറെ കാണിച്ച് മരുന്ന് തന്നു. കൈയ്യും വായും കഴുകാതെ കണ്ടതെല്ലാം കഴിച്ചത് കൊണ്ട് വന്നതാണെന്ന് ഡോക്ടർ പറഞ്ഞു. നീ പറഞ്ഞത് ഞാൻ അനുസരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരുമായിരുന്നില്ല. രോഗാണുക്കൾ പിടികൂടുമെന്ന് ഞാൻ ശ്രദ്ധിച്ചില്ല. ഇനി ഞാൻ കൈയ്യും വായും കഴുകാതെ ഭക്ഷണമൊന്നും കഴിക്കില്ല. എന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും. എന്റെ നാടിനെ ശുചിത്വമുള്ളതാക്കാൻ നന്ദുവിനൊപ്പം ഞാനും പ്രയത്‌നിക്കും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |