കൈകൾ നന്നായി കഴുകീടാം
വായയും മൂക്കും മറച്ചീടാം
ഹസ്തദാനം അകറ്റീടാം
ആലിംഗനവും അകറ്റീടാം
വേണ്ട നമുക്കു യാത്രകളും
വേണ്ട നമുക്കു ആഘോഷങ്ങൾ
വീട്ടിൽ നിന്നുമിറങ്ങാതെ
വീട്ടിനകത്തു കഴിഞ്ഞീടാം
കൊറോണയെന്ന മഹാമാരിയെ
നമുക്കൊത്തു തുരത്തീടാം
ഭീതിയല്ല വേണ്ടത്
ജാഗ്രത മതി മുന്നേറാൻ...