എന്തൊരുകാലമിതമ്മേ
ഇതെന്തൊരു കാലമെന്നമ്മേ
കാണാകൃമിയുടെ മുന്നിൽ
ജനങ്ങൾ ഭയന്നു വിറച്ചിടുന്നമ്മേ
നാടും നഗരവുമാകൃമികാരണം
നിശ്ചലമാകുന്നതെന്തമ്മേ
ഒ രോ ദിനവും പത്രം കാണുൻപോളെന്നമ്മ നടുങിയതോർത്തിടുന്നു
ഒന്നല്ല രണ്ടല്ല ലക്ഷക്കണക്കിലായ്
വെടിഞ്ഞല്ലോ ജീവനെന്നമ്മേ
ഉല്ലാസ യാത്രകൾ ഒന്നുമില്ലേലും
സന്തോഷമുള്ളൊരു കാലം
എന്നഛനോടൊത്തു കളികളിലും
ഒന്നിച്ചു കൂടുന്ന കാലം
കാത്തിരിക്കാം നല്ലൊരു നാളെക്കായ്
ഒത്തു ചേർന്നിടാം നമുക്കൊന്നായ് നടന്നിടാം