ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ നന്മകൾ

മനുഷ്യജീവിതത്തെ മാറ്റി എഴുതിയവൻ എന്ന മുഖമാണ് കൊറോണ അഥവാ കോവിഡ് 19 ന് ഉള്ളത് .എന്നാൽ എനിക്ക് വ്യത്യസ്തങ്ങളായ ഒരുപാടാനുഭവങ്ങൾ ഈ കൊറോണക്കാലം തന്നു .കൂട്ടുകാരുമായുള്ള ഒത്തുചേരൽ പെട്ടെന്ന് ഇല്ലാതായെങ്കിലും വീടും ചുറ്റുപാടുമായി ഒത്തിരി അടുക്കാൻ കഴിഞ്ഞു .പുറമെയുള്ള കാഴ്ചകളും സഞ്ചാരങ്ങളും ഇഷ്ടമായിരുന്ന എനിക്ക് വീട്ടിൽ നിന്ന് പുതിയ അറിവുകളും അനുഭവങ്ങളും കിട്ടിത്തുടങ്ങി .വീട്ടിലെ ജോലികളിൽ എനിക്കും എന്റേതായ രീതിയിൽ അച്ഛനെയും അമ്മയെയും സഹായിക്കാൻ കഴിയും എന്ന് ഞാൻ മനസിലാക്കി .

              ആഹാരത്തിന്റെ കാര്യത്തിലാകട്ടെ അണ്ണനും കിളികളും കാക്കയുമൊക്കെ ആഹാരമാക്കുന്ന ചക്കയുടെയും ചമ്പക്കയുടെയും പപ്പായയുടേയുമൊക്കെ മാധുര്യം ഞാൻ അറിഞ്ഞു .ചെറുമീനുകൾ കണ്ടാൽ മുഖം കറുത്തിരുന്ന ഞാൻ ചെറുമീനുകളുടെ സ്വാദും തിരിച്ചറിഞ്ഞു .നമ്മുടെ വീട്ടിലെ ചേനയും കാച്ചിലും ചേമ്പും ചീരയും അയല്പക്കങ്ങൾക് കൂടി പങ്കുവെയ്ക്കുന്നതിന്റെ നന്മ ഞാൻ മനസിലാക്കി .അത് മാത്രമല്ല വാർത്താചാനലുകളും ഞാൻ ഈ കൊറോണക്കാലത് വളരെ ശ്രദ്ധാപൂർവം കേൾക്കാൻ തുടങ്ങി .
   
          വിഷമതകളാണ് ഭൂരിഭാഗം പേർക്കും നൽകിയത് എങ്കിലും എന്നിലെ നന്മയെ ഉണർത്താനും തിരിച്ചറിയാനും ഈ കൊറോണക്കാലം എന്നെ സഹായിച്ചു .


ശ്രീചരൺ .എസ് .എസ്
3 B ജി.എൽ.പി.എസ്. വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം