ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ നല്ല കുട്ടിയും ചീത്ത കുട്ടിയും
നല്ല കുട്ടിയും ചീത്ത കുട്ടിയും
ഒരു വീട്ടിൽ ഒരു അച്ഛനും അമ്മയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ ജീവിതം വളരെയധികം സന്തോഷത്തിലായിരുന്നു. ഒരു ദിവസം ഒരു കുട്ടിയോട് അമ്മ പുഴയുടെ അക്കരെയുള്ള സമ്മാനപ്പെട്ടി കൊണ്ടുവരാൻ പറഞ്ഞു. ആ കുട്ടി അത് കൊണ്ടുവരാൻ പോയപ്പോൾ വഴിയിൽ ഒരു പനനീർ ചെടി ഉണ്ടായിരുന്നു. കുട്ടി ആ പനനീർ ചെടിയുടെ അരികിലെത്തിയപ്പോൾ ചെടി വെള്ളം ചോദിച്ചു .അവൻ വെള്ളം കൊടുത്തില്ല .അങ്ങിനെ അവൻ നടന്നു നീങ്ങി ഒരു വാഴയുടെ അരികിലെത്തിയപ്പോൾ വാഴയും വെള്ളം ചോദിച്ചു അപ്പോഴും അവൻ വെള്ളം കൊടുത്തില്ല .അങ്ങിനെ വീണ്ടും അവൻ നടന്നു തുടങ്ങി മാവിന്റെ അടുത്തെത്തി മാവും ചോദിച്ചു വെള്ളം . അവൻ വെള്ളം കൊടുത്തില്ല. പിന്നെയും അവൻ നടന്നു നീങ്ങി. മുന്നിൽ ഒരു കൂട്ടം പ്രാക്കളെ യും കണ്ടു. പ്രാക്കൾ ധാന്യങ്ങൾ ചോദിച്ചു .അതും അവൻ കൊടുത്തില്ല. അങ്ങനെ അവൻ നടന്നു നീങ്ങി പുഴയുടെ വക്കിലെത്തി .അങ്ങിനെ അവൻ പുഴ നീന്തി കടന്ന് പുഴയുടെ അക്കരെയെത്തി .സമ്മാന പെട്ടി എടുത്തു തിരിച്ചു പുഴയുടെ വക്കിൽ എത്തിയപ്പോൾ സമ്മാന പെട്ടിയുമായി പുഴ തിരിച്ചു നീന്താൻ കഴിയാതെ വന്നപ്പോൾ അവിടെ പുഴവക്കത്തു ഒരു മുതല ഉണ്ടായിരുന്നു. മുതല അവനോടു ചോദിച്ചു നീ എന്തിനാണ് വിഷമിക്കുന്നത് .അപ്പോൾ അവൻ പറഞ്ഞു എനിക്ക് ഈ പെട്ടിയുമായി അക്കരെ കടക്കണം. പെട്ടിയുമായി നീന്തിക്കടക്കാൻ സാധ്യമല്ല .അപ്പോൾ മുതല പറഞ്ഞു നീ എന്റെ പുറത്ത് കേറിയാൽ ഞാൻ നിന്നെ അക്കരെ എത്തിക്കാം .അങ്ങിനെ മുതലയുടെ പുറത്തേക്ക് കയറി അക്കരെയെത്തി. അങ്ങനെ പെട്ടിയുമായി നടന്നു നീങ്ങിയപ്പോൾ പ്രാക്കൾ അവനെ കൊത്തുകയും ,മാവിന്റെ അടുത്തെത്തിയപ്പോൾ മാവിൽ നിന്ന് മാമ്പഴം അവന്റെ തലയിൽ വീഴുകയും ,വാഴയുടെ അടുത്തെത്തിയപ്പോൾ വാഴക്കുല അവന്റെ മേലിൽ വീഴുകയും ,വീണ്ടും നടന്നു നീങ്ങിയപ്പോൾ പനനീർ ചെടിയുടെ മുള്ള് മേലിൽ തറക്കുകയും ചെയ്തു .അങ്ങിനെ അവൻ കഷ്ടപ്പെട്ട് സമ്മാന പെട്ടിയുമായി വീട്ടിൽ തിരിച്ചെത്തി . വീട്ടിലുള്ള മറ്റേ കുട്ടിയും സമ്മാനം തിരഞ്ഞു ഇറങ്ങി. അവൻ പോയ വഴിയിലൂടെ തന്നെ ഇവനും തിരഞ്ഞു പോയി പനനീർ ചെടിയുടെ അടുത്തെത്തിയപ്പോൾ പനനീർ അവനോടു വെള്ളം ചോദിച്ചു അവൻ വെള്ളം കൊടുത്തു .നടന്നു മുന്നോട്ടു നീങ്ങി വാഴയുടെ അടുത്തെത്തിയപ്പോൾ വാഴയും വെള്ളം ചോദിച്ചു .അവൻ വെള്ളം കൊടുത്തു നടന്നു .വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ മാവിന്റെ അടുത്തെത്തി .മാവും അവനോട് വെള്ളം ചോദിച്ചു അവൻ വെള്ളം കൊടുത്തു. വീണ്ടും മുന്നോട്ട് നടന്നു പ്രാക്കളുടെ അടുത്തെത്തി . അവനോട് പ്രാക്കൾ ധാന്യം ആവശ്യപ്പെട്ടു .അവൻ ധാന്യം കൊടുത്തു. അങ്ങനെ നടന്നു പുഴയുടെ വക്കിലെത്തി .പുഴ നീന്തി അക്കരെയെത്തി സമ്മാനവും എടുത്തു തിരിച്ചു പുഴയുടെ അടുത്തെത്തി .അവനും സമ്മാനപ്പെട്ടി യുമായി പുഴ നീന്തി കടക്കാൻ സാധ്യമല്ലാതെ വന്നപ്പോൾ മുതല അവനോടു ചോദിച്ചു എന്തിനാണ് നീ വിഷമിക്കുന്നത് എനിക്ക് ഈ പെട്ടിയുമായി അക്കരെ നീന്തിക്കടക്കാൻ സാധ്യമല്ലാത്തത് കൊണ്ട്.
അപ്പോൾ മുതല പറഞ്ഞു എന്റെ പുറത്ത് കയറിയാൽ ഞാൻ അക്കരെ എത്തിക്കാം . അങ്ങനെ അവൻ മുതലയുടെ പുറത്തുകയറി അക്കരെയെത്തി .പെട്ടിയുമായി നടന്നു നീങ്ങി പ്രാക്കളെ അടുത്തെത്തിയപ്പോൾ പ്രാക്കൾ അവന് നിറയെ മുട്ടകൾ നൽകി .അങ്ങിനെ അവൻ നടന്നു നീങ്ങി മാവിന്റെ അടുത്തെത്തിയപ്പോൾ മാവ് അവന് നിറയെ മാങ്ങയും നൽകി .വീണ്ടും അവൻ നടന്നു നീങ്ങിയപ്പോൾ വാഴയുടെ അടുത്തെത്തിയ പോൾ വാഴ അവന് ഒരു വാഴക്കുലയും നൽകി .പിന്നെയും നടന്നു പനിനീർ ചെടിയുടെ അടുത്തെത്തി പനനീർ ചെടി അവന് നിറയെ പനനീറും നൽകി .ഇതെല്ലാം ആയി അവൻ തിരിച്ചു വീട്ടിൽ എത്തി രണ്ട് സമ്മാനപ്പെട്ടി യും വീട്ടിൽ വെച്ചു തുറന്നപ്പോൾ ഒരു പെട്ടിയിൽ നിറയെ കല്ലും മുള്ളും ഒരു പെട്ടിയിൽ സ്വർണാഭരണങ്ങളും ആയിരുന്നു
ഗുണപാഠം: നന്മ ചെയ്തു ജീവിച്ചാൽ നമുക്ക് എല്ലായിടത്തും വിജയിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |