സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോഴത്തെ വിദ്യാലയ വളപ്പിനു തൊട്ടടുത്തുള്ള   പൈങ്ങോട്ടിൽ  തറവാടിന്റെ വരാന്തയിലാണ്  അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ശ്രീ പി ശ്രീധരൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അധ്യാപകൻ. അലവി തെക്കേ തൊടിയാണ് ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി. ആദ്യ ദിവസം ഒമ്പത് പേരാണ് അക്ഷരവെളിച്ചം തേടിയെത്തിയത്. അതേ വർഷം ഡിസംബർ 15 വരെയുള്ള കാലയളവിൽ 75 പേർ പ്രവേശനം നേടിയതായി കാണുന്നു.ഏകാധ്യാപകനായ ശ്രീധരൻ മാസ്റ്റർ അവധിയിൽ പ്രവേശിക്കുമ്പോൾ  തൂവക്കാട് ബേസിക് സ്കൂളിലെ കരുണപണിക്കർ  സ്കൂൾ ചാർജ്ജ് വഹിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1956 ഭാസ്കരൻനായർ എന്ന അധ്യാപകൻ കൂടി നിയമിതനായി. പിന്നീട് സരോജിനി, മീനാക്ഷിക്കുട്ടി എന്നീ അധ്യാപികമാർകൂടി നിയമിതരായി.  1963 മുതൽ സ്കൂളിൻറെ പേര് ജി എൽ പി എസ്  പാലപ്പറ്റ എന്നാക്കിയതായി രേഖകളിൽ കാണുന്നു.1967 മുതൽ 1998 വരെ സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ.വിശ്വനാഥൻ ആചാരി മാസ്റ്ററായിരുന്നു. ഈ കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി മൂന്ന് മുറികളുള്ള ഓടിട്ട കെട്ടിടവും ഒറ്റമുറി ഡി.പി. ഇ. പി കെട്ടിടവും നിർമ്മിക്കപ്പെട്ടു. തുടർ കാലഘട്ടങ്ങളിൽ  അന്നാമ്മ ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ,ജെസി ടീച്ചർ എന്നിവർ പ്രധാനാധ്യാപകനായി ചുമതല വഹിച്ചു. പിന്നീട് ചുറ്റുമതിലും, എസ് എസ് എ വക  ക്ലാസ് മുറികളും നിർമ്മിക്കപ്പെട്ടു.