ജി.എൽ.പി.എസ്. പാലപ്പറ്റ/സൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ അടിസ്ഥാനസൗകര്യങ്ങൾ പരിമിതമാണ്. നവീകരിച്ച ക്ലാസ് റൂമുകൾ ആവശ്യത്തിനുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഓഡിറ്റോറിയം,കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. കൂടാതെ നവീകരിച്ച ടോയ്‌ലറ്റുകളും, സ്കൂൾ മമുറ്റത്ത് കുട്ടികൾക്ക് കളിക്കാൻ ആയി മേരി ഗോ റൗണ്ടും നിർമ്മിച്ചിട്ടുണ്ട്. രണ്ട് ക്ലാസ് റൂമുകളിൽ പ്രൊജക്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ മറ്റു ക്ലാസുകളിലേക്ക് മൊബൈൽ പ്രൊജക്ടർ സൗകര്യങ്ങളുമുണ്ട്. മികച്ച സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും പ്രവർത്തിക്കുന്നു.