ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം ശീലിക്കൂ കൊറോണയെ തുരത്തു
ശുചിത്വം ശീലിക്കൂ കൊറോണയെ തുരത്തു
കൊറോണ ദിവസവും ഓരോരുത്തരും ഉണരുന്നത് കോവി ഡ് - 19ന്റെ ഭീതിയിലാണ്. എന്താണ് ഈ ലോകത്തിന് സംഭവിച്ചത്? കൊറോണ എന്ന മഹാമാരി ലോകത്തെ കീഴടക്കുന്നു. ഒന്നും ചെയ്യാൻ കഴിയാതെ ലോകജനത പകച്ച് നിൽക്കുന്നു. ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമാകെ പടർന്ന് നമ്മുടെ ഇന്ത്യയിലും ഇത് പടർന്നു പിടിച്ചു. വായുവിലൂടെയും മനുഷ്യ സമ്പർക്കത്തിലൂടെയും പകരുന്ന ഈ രോഗത്തിന് മരുന്നില്ല. എന്ത് ചെയ്യും നമ്മൾ .....? നമ്മുക്ക് ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം ശുചിത്വം പാലിക്കലാണ്. ' ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുക, പുറത്തേക്ക് കഴിവതും ഇറങ്ങാതിരിക്കുക, തുമ്മുമ്പോഴും ചുമ ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തുക ഇവയൊക്കെ നമ്മുക്ക് ചെയ്യാനാവും. നിങ്ങൾ ആലോചിച്ചു നോക്കൂ ലോക്ക് ഡൗൺ അഥവാ പൂർണ്ണമായും നമ്മൾ കെട്ടിയിട്ട അവസ്ഥ നമുക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ല , കടകളും മറ്റ് അവശ്യ വസ്തുക്കളുടെ സ്ഥാപനങ്ങളും ഇപ്പോൾ അടച്ചു കിടക്കുന്ന അവസ്ഥ ... എത്ര കാലം നമ്മൾ ഇങ്ങനെ പോവും? ഇതിന് നമ്മൾ കൂട്ടത്തോടെ കൊറോണ യോട് പൊരുതണം. കേരളീയരായ നമുക്ക് മഴക്കാലം വരാറായിരിക്കുന്നു ഇപ്പോൾ മറ്റൊരു പ്രതിരോധ പ്രവർത്തനമായ മഴക്കാല പൂർവ്വ ശുചീകരണം കൂടി നടത്തേണ്ടതുണ്ട്. കേരളത്തിൽ മഴ തുടങ്ങിയാൽ പല പേരിലുള്ള പനികളും രോഗങ്ങളും വരാറുണ്ട്.. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിന് പ്രാധാന്യമേറുന്നു. പ്രത്യേകിച്ച് നമ്മുടെ നാടും വീടും സ്ഥാപനങ്ങളും കൊതുക് വളരാൻ സാഹചര്യമില്ലാത്തതാക്കുക ആരോഗ്യം സംരക്ഷിക്കുക അങ്ങനെ സർക്കാരിന്റെ ഉപദേശങ്ങളും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും പാലിച്ചാൽ ഈ മഹാമാരിയെ നമ്മൾക്ക് തുരത്താൻ കഴിയും. അതുകൊണ്ട് നമ്മുക്ക് ഒറ്റക്കെട്ടായി പൊരുതാം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |