ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

നാട് നടുങ്ങുന്നു കോവിഡിൻ ഭീതിയിൽ
നമ്മുടെ നാടും ലോക്‌ഡോണിലായല്ലോ
ആരാധനാലയം സ്കൂളുകൾ കോളേജ്
അങ്ങാടി പോലും അടഞ്ഞു കിടക്കുന്നു
ആഘോഷമില്ല കല്യാണമില്ല
സമ്മേളനം പ്രതിഷേധങ്ങളില്ല
വൈറസിൻ ഭീതി ചെറുത്തുതോല്പിക്കുവാൻ
കൈ കഴുകീടാം നിരന്തരം സോപ്പിനാൽ
റോഡിലിറങ്ങേണ്ട കാരണം കൂടാതെ
അങ്ങാടി തോറും തെണ്ടി നടക്കേണ്ട
പോലീസും ഭരണനേതാക്കളും ചൊന്ന പോൽ
വീട്ടിലടങ്ങി ഒതുങ്ങി കഴിഞ്ഞിടാം
നിപ്പയാം ഭൂതത്തെ കുപ്പീലടച്ചു നാം
രണ്ടു പ്രളയങ്ങൾ നീന്തിക്കടന്നു നാം
മുട്ടു മടക്കീടും ഈ മഹാമാരിയും
കേരളജനതതൻ നിശ്ചയദാർഢ്യത്തിൽ
ആഞ്ഞു ശ്രമിച്ചാൽ തിരിച്ചു പിടിക്കാം
ആരോഗ്യകേരളം ഐശ്വര്യകേരളം

ബാസിൽ ഹാദി
3 A ജി.എൽ.പി.എസ്. തുറക്കൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത