പോരാടുവാൻ നേരമായിന്ന് കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന്റെ
അലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനങ്ങൾ
നമുക്കൊഴിവാക്കിടാം ഹസ്തദാനത്തെ
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരേ നിങ്ങൾ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ
പാലിച്ചീടാം നമുക്ക് മടിക്കാതെ
ജാഗ്രതയോടെയും ശുചിത്വ ബോധത്തോടെയും
മുന്നേറീടാം നമുക്ക് ഭയക്കാതെ.