Login (English) Help
മുറ്റത്തെ മാവിന്റെ ചില്ലയിലിന്നൊരു ചക്കര മാമ്പഴം കണ്ടൂ ഞാൻ ചക്കര മാമ്പഴം കണ്ടു കൊതിപൂണ്ടു ചക്കരമാവിന്റെ ചോട്ടിലെത്തി ഒന്നേ രണ്ടേ മൂന്നേ നാലേ പത്തോളം മാങ്ങകൾ പെറുക്കിക്കൂട്ടി മുത്തശ്ശിമാവിന്റെ ചോട്ടിലിരുന്നു ഓരോന്നായി തിന്നൂ ഞാൻ എന്നെന്നും മാമ്പഴക്കാലമായെങ്കിൽ എന്നെന്നും ചക്കര മാങ്ങ തിന്നാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത