ജി.എൽ.പി.എസ്.കൊല്ലമ്പാടി/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക് കോവിഡ് മഹാമാരിക്ക് ശേഷം വിപുലമായ ഒരുക്കങ്ങളോടെ 2021 നവംബർ ഒന്നിന് കുട്ടികൾ സ്കൂളിലേക്ക് വന്നു തുടങ്ങി. എല്ലാ കുട്ടികൾക്കും വരാൻ പറ്റുന്ന വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. ഓഫ് ലൈൻ ക്ലാസ്സുകൾക്കൊപ്പം ഓൺലൈൻ ക്ലാസ്സുകൾ കൂടി നൽകിക്കൊണ്ടിരുന്നു. തിരികെ വിദ്യാലയത്തിലേക്ക് എന്ന തലക്കെട്ടോട് കൂടിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരിൽ നിന്നും നല്ല സഹകരണമുണ്ടായി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.