ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ജാഗ്രതയോടെ
നമ്മുടെ ലോകം ഇന്ന് കൊറോണ ഭീതിയിലാണ്.

‍‍ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബർ 31ന് കോവിഡ് 19 എന്ന വൈറസ് മഹാമാരിയായി എത്തി. ശ്വസനകണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.ഈ വൈറസിനെതിരെ മരുന്ന് കണ്ടെത്താനായിട്ടില്ല. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. ലോകമാകെ പടർന്നുപിടച്ച രോഗത്തെ പിടിച്ചുകെട്ടാൻ ജാഗ്രതയാണ് വേണ്ടത്.ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിയ്ക്കണം. മാസ്ക്ക് ഉപയോഗിക്കണം. പൊതുചടങ്ങുകൾ ഒഴിവാക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം.വീട്ടിലിരുന്ന് കൊറോണയോട് പൊരുതാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

abhija
4 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം