തൊടിയിലെ മാങ്കൊമ്പിൽ ഒത്തിരി കാക്കകൾ
കലപില കലപില ഒച്ചവച്ചു
തത്തയും മൈനയും കൂട്ടുകാരുമൊത്ത്
കാര്യമറിഞ്ഞീടാൻ വന്നുചേർന്നു
കുഞ്ഞനാം കാക്കയ്ക്ക് ചോറൂണ് നൽകുവാൻ.
കൂടിയതാണത്രേ കാക സംഘം
തത്തയും മൈനയും നാണിച്ചു പോയി
സദ്യ വിളിക്കാതെ വന്നതോർത്ത്
എന്തിനി ചെയ്യും എന്നായി പരസ്പരം
നൽകിടാം സമ്മാനം ഒന്ന് വേഗം
നല്ലൊരു പാഠം പഠിച്ചതിനാൽ
അവർ പോകരുതെങ്ങും വിളിച്ചിടാതെ