ഈ കൊറോണ കാലത്ത്,
സേവനം മുഖമുദ്രയാക്കിയവർ .
ഉറ്റവരെയും ഉടയവരേയും മറന്ന്,
സാഹോദര്യത്തിന്റെ വെളിച്ചമേകിയവർ,
ഒടുങ്ങാത്ത സങ്കടക്കടലായി മാറിയ കണ്ണുനീരിന്റെ ഉപ്പ്
ആരവങ്ങളൊഴിഞ്ഞു ആഘോഷങ്ങളൊഴിഞ്ഞു
ഭീതിയുടെ നിശ്ശബ്ദ നിഴൽ മാത്രം
ഈ ഏകാന്തവാസത്തിലും പുതിയ തലമുറയ്ക്ക് വേണ്ടി ജീവിതം പാകപ്പെടുത്തിയവർ
ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ പോലും അറിയുന്നില്ല
അവസാന വൈറസിനേയും പുറത്താക്കുന്ന തിരക്കിലാണിവർ
ഈ അദൃശ്യരായ മനുഷ്യർക്കു വേണ്ടി പ്രാർത്ഥനയുണ്ടോ?