ജി.എച്.എസ്.എസ് കുമരനെല്ലൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
ക്ഷണിക്കാത്ത അതിഥി

വേനൽ ചൂടിന്റെ ആലസ്യതയിൽ പരീക്ഷാ തിരക്കിലായിരുന്നു ഞാൻ . പഠിക്കുമ്പോൾ പുസ്തക താളുകളിലെ വിറങ്ങലിച്ചു നിൽക്കുന്ന അക്ഷരങ്ങൾക്ക് പിന്നിലിരുന്നു ക്ലാസ്സ്മുറിയിലെ തമാശകൾ എന്നെ ഇടയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ കുടിക്കാൻ വെള്ളവുമായി വന്ന ലൈലമ്മ "കോവിഡ്" മരണമണി മുഴക്കി ചൈനയെ മറികടന്ന് ഇറ്റലിയിൽ പിടിമുറുക്കിയതിന്റെ ആധി പങ്കിട്ടുകൊണ്ട് തിരിഞ്ഞുനടക്കുമ്പോൾ വല്ലാത്തൊരു ഭയം എന്നെ ചൂഴ്ന്നു നിന്നു ...ഇടയ്ക്കെപ്പോഴോ മൊബൈൽ നോക്കിയപ്പോൾ ക്ലാസ് ഗ്രൂപ്പിൽ പരീക്ഷ മാറ്റി വെക്കാൻ ഉള്ള സാധ്യത പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഇന്നലെ എക്സാം എഴുതാൻ സ്കൂളിൽ എത്തിയപ്പോൾ തന്നെ വല്ലാത്തൊരു അന്തരീക്ഷമായിരുന്നു. HM പ്രത്യേക അസംബ്ലി വിളിക്കുകയും ഒരു ഒരുപാട് നിർദ്ദേശങ്ങൾ കൊടുവിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകിയതിനുശേഷം മാത്രം പരീക്ഷാഹാളിൽ കയറാൻ പറയുകയും , ചെറിയ പനിയുള്ള ആദിലിനു വേണ്ടി മാത്രം പ്രത്യേകിച്ച് ഒരു ക്ലാസ് മുറി ഒരുക്കുകയും ചെയ്തു.പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ എന്നെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.ദുബായിലെ സ്കൂളിൽ ഒൻമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഉപ്പയുടെ ബിസിനസ് തകർച്ച ഞങ്ങളുടെ കുടുംബത്തെ ആകെ തകർത്തത് .സാമ്പത്തിക പ്രതിസന്ധി കാരണം ഉപ്പ ഞങ്ങളെ നാട്ടിലേക്ക് അയച്ചു.അതിനിടെ എനിക്ക് ഒരു വർഷം നഷ്ടപ്പെട്ടു.കൂട്ടുകാർ വിളിക്കുമ്പോൾ ഒക്കെ വല്ലാതെ സങ്കടമായിരുന്നു.ഉപ്പക്ക് ആണെങ്കിൽ ദുബായിലെ ഞങ്ങളുടെ ബിസിനസ്സ് ചെറിയ രീതിയിൽ എങ്കിലും തുടങ്ങാനാണ് ആഗ്രഹം. കൂടെ മറ്റാരും സഹായത്തിനു ഇല്ലാത്തതുകൊണ്ട് എന്നെ അങ്ങോട്ട് വിളിച്ചു കൊണ്ടിരുന്നു.എന്നെ പഠിപ്പിക്കാനും താത്പര്യം ഇല്ലാതായി.ഒടുവിൽ ഉമ്മയാണ് പത്താം ക്ലാസ് കഴിഞ്ഞിട്ട് തീരുമാനിക്കാമെന്നു പറഞ്ഞു എന്നെ ഇവിടെ ചേർക്കുന്നത്. എന്റെ ഒരു വർഷം നഷ്ടപ്പെട്ട സങ്കടം അതോടെമാറി.ഉമ്മയുടെ അനിയത്തിയുടെ യുടെ വീട്ടിൽ നിന്നാണ് ആണ് ഞാൻ ഞാൻ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്.മാർച്ചിൽ പരീക്ഷ തുടങ്ങിയപ്പോൾ മുതൽ പല ചിന്തകളും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.ഒരുവശത്ത് വീടും ഉപ്പയുടെ ബിസിനസും , മറുവശത്ത് തുടർന്നു പഠിക്കാൻ ഉള്ള എന്റെ ആഗ്രഹവും.എന്തായാലും പരീക്ഷ കഴിഞ്ഞു രണ്ടുമാസം വിദേശത്തുപോയി പോയി കടയുടെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മനസ്സിൽ കുറിച്ചു കൂട്ടിയിരുന്നു.വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പരീക്ഷകൾ മാറ്റിവെച്ചു കൊണ്ടുള്ള അറിയിപ്പ് ന്യൂസ് ചാനലിലൂടെ മിന്നി മാഞ്ഞു കൊണ്ടിരുന്നു.ഇനിയും 3 പരീക്ഷകൾ കൂടി ഉണ്ട് .ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വഴി മാറി കൊടുക്കുന്ന കൗമാരത്തിന്റെ വർണ്ണങ്ങളിൽ നിന്ന് അകലം പാലിച്ച എന്റെ മോഹങ്ങൾ എന്നെ നോക്കി പരിഹസിക്കുന്ന തായി എനിക്ക് തോന്നി .എൻറെ മുന്നിൽ നീണ്ടുകിടക്കുന്ന ഇടവഴിയിലൂടെ ലക്ഷ്യം തെറ്റി നടന്നകലുന്ന എന്നെ , എനിക്ക് തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നു .എവിടെ നിന്നോ പറന്നു വന്ന കാറ്റ് അപ്പോൾ പതുക്കെ എന്റെ വിയർപ്പാറ്റി കൊണ്ടിരുന്നു.മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ എന്നെ നോക്കി നിശ്വസിച്ചിരുന്നു വോ . ആവോ .....................

ഫിർദൗസ്
10 A ജി.എച്.എസ്.എസ് കുമരനെല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ