ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ടിപ്പു സുൽത്താൻ കോട്ട

ചരിത്രമുറങ്ങുന്ന ടിപ്പു സുൽത്താൻ കോട്ടയും നഷ്ടപ്രതാപങ്ങളോടെ നിലകൊള്ളുന്ന രാജകൊട്ടാരവും പാലക്കാടിന്റെ മുഖമുദ്രയാവുമ്പോൾ അതിന്റെ ചെറിയ ഒരു ഘടകമായ ജി.എച്ച്.എസ്സ്.എസ്സ് ബിഗ്‌ബസാർ ഹയർ സെക്കന്ററി സ്കൂൾ നഗര മധ്യത്തിൽ നിന്ന് അല്പം മാറി ജയ് ഹിന്ദ് സ്ട്രീറ്റിലുള്ള മുസ്ലിം പള്ളിക്കു സമീപമായി നിലകൊള്ളൂന്നു . 1955ൽ  ഒരു UP സ്കൂൾ ആയി (പള്ളി സ്കൂൾ) പള്ളി അങ്കണത്തിലാണ് പ്രവർത്തനം ആരംഭിച്ചത് .സ്ഥല പരിമിതി മൂലം സ്കൂളിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കാത്ത സാഹചര്യം സംജാതമായി. സമീപേവാസികളായ സുമനസ്സുകളുടെ സഹകരണത്തോടെയും ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും വിശിഷ്യ വിദ്യാഭ്യാസം പലകാരണങ്ങളാൽ ലഭിക്കാതെ പോയ ഒരു കൂട്ടം നാട്ടുകാരുടെയും കൂട്ടായ്മയുടെയും ശ്രമഫലമായി ഇപ്പോൾ സ്ഥിതി ചെയ്യുന്ന അങ്കണത്തിലേയ്ക്ക് 1979 ൽ ഹൈസ്കൂളായി  ഉയർത്തപ്പെട്ടു.

1998 ൽ ഹൈർസെക്കന്ഡറി പദവിയിലേക്ക് ഉയർന്നു. മൂന്നു ഷിഫ്റ്റുകളാണ് ഹയർ സെക്കന്ററി ആരംഭിച്ച വർഷങ്ങളിൽ സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്.