ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ ‍കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 ഇന്ന് നമ്മുടെ ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കയാണ്. ഒാരോ 24 മണിക്കൂറിലും ആയിരത്തിലധികം ആളുകളാണ് ഈ മാരകമായ കോവിഡ്19 എന്ന വൈറസി ന്കീഴടിങ്ങിക്കൊണ്ടിരിക്കുന്നത്.നമ്മുടെ രാജ്യമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് 19 മൂലം ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്.ഇതുമൂലം നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോധി ഇന്ത്യയിലാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.


നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ഈ വൈറസ് ഉണ്ടെങ്കിലും നമ്മൾ അതിന് കൃത്യമായ രോഗപ്രതിരോധ നടപടികൾ എടുക്കുന്നതു മൂലം രോഗബാധിതരെക്കാളും രോഗമുക്തരാകുന്ന ഒരു അവസ്ഥയാണ് കേരളത്തിലുള്ളത്‍.കേരളത്തിൽ എറ്റവും കൂടുതൽ രോഗികൾ ഉള്ളത് കാസർഗോഡ് ആണ്. എന്നാൽ നമ്മുടെ സ്വന്തം ജില്ലയായ കാസർഗോഡ് ഈ വൈറസിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. കേരളം ഒഴികെയുള്ള മറ്റുള്ള നാടുകളിൽ 50,60 വയസ്സിന് മുകളിലുള്ള ആളുകളെ പൂർണമായും മരണത്തിന് വിട്ടുകൊടുക്കുന്ന അതിദാരുണമായ സ്ഥിതിയാണ് നിലവിലുള്ളത്.എന്നാൽ നമ്മുടെ കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.കാരണം കേരളത്തിൽ 80,90 വയസ്സിന് മുകളിലുള്ള ആളുകളെ വരെ ശരിയായ ചികിത്സ നൽകി സുഖപ്പെടുത്തി രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണ്.

1919 ൽ "സ്പാനിഷ് ഫ്ലൂ" എന്ന മഹാദുരന്തം ലോകത്താകെ 5കോടിയിലേറെപ്പേരുടെ ജീവനെടുത്തു.ഇതിന് ശേഷം "എമ്പോള”, "സാർസ്" മുതലായ പകർച്ച വ്യാധികൾക്കുമുമ്പിലും ലോകത്തിൻെറ പല ഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിനുശേഷം ലോകം കണ്ട എറ്റവും വലിയ ദുരന്തമാണ് ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ്19.ലോകത്തിൻെറ പല ഭാഗത്തുള്ള ശാസ്ത്രഞ്ജർ ഇതിനെതിരെയുള്ള വാക്സിനുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും വിജയത്തിൻെറ വഴിയിലെത്തിയിട്ടില്ല.ഇനി വരാനുള്ള ദിവസങ്ങൾ എന്താകുമെന്ന് പ്രവചിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാം ഇപ്പോൾ കഴിയുന്നത്.ഈ സാഹചര്യത്തിൽ ഗവൺമെൻറിൻെറ നിർദേശങ്ങൾ അനുസരിച്ച് വീട്ടിൽ കഴി‍ഞ്ഞുകൊണ്ടു തന്നെ നമുക്ക് പ്രതിരോധിക്കാം.

കെ.ആർ. വൈഷ്ണവ്
7 C ജി.എച്ച്. എസ്. പാണത്തൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം